Sunday, April 7, 2013

ഫെമൻ മുന്നേറ്റം- 'മുല മറയ്ക്കാത്ത പെണ്ണുങ്ങൾ' എന്തുകൊണ്ടാണ് ഈ "പുരോഗമനക്കാരെ " ഇത്രമേൽ പ്രകോപിപ്പിക്കുന്നത്?


ഫെമൻ (FEMEN ) മുന്നേറ്റം- 'മുല മറയ്ക്കാത്ത പെണ്ണുങ്ങൾ' എന്തുകൊണ്ടാണ് ഈ "പുരോഗമനക്കാരെ " ഇത്രമേൽ പ്രകോപിപ്പിക്കുന്നത്? ഈ പ്രകോപനത്തിൻറെ അടിസ്ഥാനം സദാചാര ബോധ്യങ്ങളോ , അതോ മത ബോധ്യങ്ങളോ ? സദാചാര ബോധ്യങ്ങൾ എങ്കിൽ നിങ്ങളുടെ ഈ പുരോഗമനപരതയെ ഞങ്ങൾക്ക് കാറി തുപ്പേണ്ടി വരും; മത ബോധ്യങ്ങൾ എങ്കിൽ നിങ്ങളുടെ മതമൗലിക വാദത്തെയും. JNU-HCU ജമാത് ബുദ്ധിജീവികൾ പ്രചരിപ്പിക്കുന്ന ഫെമെൻ മുന്നേറ്റ വിരുദ്ധതയ്ക്ക് എതിരെ...

തങ്ങൾ നേരിടുന്ന അടിച്ചമർത്തലുകൾക്കും, പീഡനങ്ങൾക്കും എതിരെയുള്ള ടുണീഷ്യൻ സ്ത്രീകളുടെ ശബ്ദം പുറം ലോകത്തെ കേൾപ്പിക്കാൻ ആമിന ടിലോർ എന്ന പത്തൊൻപതുകാരി ടുണീഷ്യൻ പെണ്‍കുട്ടി തന്റെ മാറിൽ "FUCK YOUR MORALS " എന്നെഴുതി ഫേസ് ബുക്കിൽ ചിത്രം അപ് ലോഡ് ചെയ്തതോടെയാണ് "വിവാദങ്ങൾ "ക്ക് തുടക്കം. ശരിയാ നിയമ പ്രകാരം അവളെ കല്ലെറിഞ്ഞ് കൊല്ലും എന്ന അവസ്ഥയിൽ ഫെമെൻ എന്ന Ukrainian ഫെമിനിസ്റ്റ് സംഘടന അവൾക്കു പിന്തുണയുമായെത്തുന്നു - "ഞങ്ങളുടെ മുലകൾ നിങ്ങളുടെ കല്ലുകളെക്കാൾ മാരകമാണ് ". ഇസ്ലാമികമോ അല്ലാത്തതോ ആയ എല്ലാവിധ നാരീവിദ്വേഷങ്ങളേയുമാണ്‌ കല്ലെറിഞ്ഞ് കൊല്ലേണ്ടതെന്നും അവർ വിളിച്ചുപറയുന്നു.

മാറ് കാട്ടിയുള്ള സമര രീതി പുതിയതല്ല . 1914 ലെ റഷ്യൻ Doukhobor മുന്നേറ്റം, PETA ആക്ട്ടിവിസ്ട്ടുകളുടെ ശ്രദ്ധക്ഷണിക്കൽ സമരങ്ങൾ , BREASTS NOT BOMB, CODE PINK പോലെയുള്ള സംഘടനകളുടെ യുദ്ധ വിരുദ്ധ പ്രകടനങ്ങൾ , ഇന്ത്യയിൽ AFSPA യ്ക്കെതിരെ നോർത്ത് -ഈസ്റ്റ്‌ അമ്മമാർ നടത്തിയ പ്രക്ഷോഭം തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. മുൻപ് സൂചിപിച്ച ഫെമെൻ - ലൈംഗിക വിനോദ സഞ്ചാര തിനെതിരെയും, “PUTIN GO TO HELL! DEMOCRACY, DEMOCRACY”എന്ന് അലറി റഷ്യൻ പ്രസിഡന്റിനു നേരെയും,മുൻ പോപ്പ് - ബെനെഡിക്റ്റ് പതിനാറാമൻ പടിയിറങ്ങിയപ്പോൾ "BYE BYE BENEDICT , NO MORE HOMOPHOBE " എന്ന് മുദ്രാവാക്യം ഉയർത്തിയും മറ്റും മാറ് കാട്ടി പ്രക്ഷോഭം നടത്തിയിട്ടുള്ളവരാണ്, സദാചാര കോമരങ്ങളെ ഞെട്ടിച്ചവരാണ് . ടുണീഷ്യൻ വനിതകൾക്ക് നേതൃപാടവം നല്കുക, അവരെ ബൌദ്ധികമായും , ധാർമികമായും മികച്ചവരാക്കുക തുടങ്ങിയവയാണ് ഫെമെന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ . ഈ രാജ്യത്ത് ഞങ്ങളുടെ സമരങ്ങൾ ശ്രദ്ധിക്കപെടാൻ മറ്റു മാർഗങ്ങളില്ലെന്നും അവർ പറയുന്നു. റാഡിക്കൽ ഫെമിനിസ്റ്റുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അവർ ലൈംഗിക വ്യെവസായത്തിനു എതിരെ , മതത്തിന്റെ അബോർഷൻ നിരോധനം ഉൾപ്പടെയുള്ള സ്ത്രീ വിരുദ്ധതയ്ക്കെതിരെ, പുരുഷ കേന്ദ്രീകൃത വ്യെവസ്ഥയ്ക്കെതിരെ , ലൈംഗിക ബഹുസ്വരർ -LGBT നേരിടുന്ന അസമത്വത്തിനു എതിരെ ഉൾപ്പടെ പുരോഗമന ചിന്താഗതിക്കാർ ഉയർത്തുന്ന ഒട്ടേറെ പ്രശ്നങ്ങൾക്കെതിരെ ഫെമെൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു . ശരിയാ നിയമത്തിലെയും, ഇസ്ലാമിസത്തിലെയും സ്ത്രീവിരുദ്ധതകൾ -അനുഭവത്തിൽ നിന്നാവണം, അതിനെതിരെയും ഫെമെൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.

സമരത്തിന്റെ ക്ലീഷേ ഭാവങ്ങളിൽ നിന്നും ഒരു കൂട്ടം മാറി ചിന്തിക്കുമ്പോൾ പുരോഗമന ചിന്താഗതിക്കാർ അതിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത് ? പ്രത്യേകിച്ചും, സമര കാരണങ്ങൾ ഏറെക്കുറെ ഒന്നാകുമ്പോൾ? അതോ, മത സഹിത സമൂഹത്തിലാണ് സമരം നടക്കുന്നത് എന്ന ഒറ്റ കാരണം കൊണ്ട് സമരം മത വിരുദ്ധത ആണ് എന്നങ്ങ് ലേബൽ ഒട്ടിച്ചു കളയാമോ? സമര രൂപത്തോടുള്ള നിങ്ങളുടെ മതപരമായതോ, സദാചാര പരമായതോ ആയ വിയോജിപ്പുകല്ക്ക് നിങ്ങൾ എന്തിനാണ് ഫെമെൻ മുന്നേറ്റത്തെ കേവലം ഒരു ഹിജാബ് വിരുദ്ധ സമരമാക്കി, ഹിജാബിൽ ഒതുക്കുന്നത്‌? പിന്നെ, എപ്പോളാണ് അവർ ഈ സമര രൂപം അവസാനത്തെ മികച്ച രൂപമാണെന്നും, സ്ത്രീയുടെ വസ്ത്രം എത്രെയും അഴിക്കപെടുന്നുവോ, അത്രയും അവർ ഫെമിനിസ്റ്റുകൾ ആകുന്നു എന്നും മറ്റും അങ്ങ് പ്രഖ്യാപിച്ചു കളഞ്ഞത്? വളച്ചൊടിക്കലുകൾക്ക് ഒരു പരിധിയില്ലേ? പിന്നെ, മാറ് കാട്ടുന്നത് വെറും ലൈംഗിക പ്രകടനമാക്കി മാത്രം കണ്ടാൽ, അത് നിങ്ങൾ സ്ത്രീ ശരീരത്തെ സമീപിക്കുന്നതിന്റെ പ്രശ്നമാണ്.

സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ വിമോചനം, പുരോഗമന പരത എന്നൊക്കെ രായ്ക്കു രാമാനം പ്രസംഗിക്കുന്ന JNU -HCU ജമാത് ബുദ്ധിജീവികൾക്ക് എന്താണ് ഒരു മനം മാറ്റം? ശരിയാ നിയമം സ്ത്രീവിരുദ്ധമല്ലെ എന്ന് ചോദിക്കുമ്പോൾ , ശരിയാ നിയമത്തിന് പല വ്യാഖ്യാനങ്ങൾ ഉണ്ടെന്നും, ഞങ്ങൾ പുരോഗമന വായനക്കാരാനെന്നുമായിരുന്നു ഈ ബുദ്ധിജീവികൾ ഇത്രനാളും പറഞ്ഞിരുന്നത്. ഒരു പരിഷ്കൃത സമൂഹത്തിൽ അതാണ്‌ വേണ്ടതും. എല്ലാ മതങ്ങളും അടിസ്ഥാനപരമായി സ്ത്രീ വിരുദ്ധവും, പുരുഷ കേന്ദ്രീകൃതവുമാനെന്നിരിക്കെ, അതിനെ കാലാനുസ്രിതമായി പുരോഗമനപരമായ വായനകൾക്ക് വിധേയമാക്കുകആണ് പോം വഴി.പക്ഷെ, ഇപ്പോൾ "പുരോഗമന വാദികൾ" ത്തന്നെ തിരിഞ്ഞു കുത്തുന്നു. ഫെമെൻ പറയുന്നു-

FEMEN - is the name of the new woman FEMEN - is the new Amazons, capable to undermine the foundations of the patriarchal world by their intellect, sex, agility, make disorder, bring neurosis and panic to the men's world. FEMEN – is the ability to feel the problems of the world, beat it with the naked truth and bare nerve. FEMEN – is a hot boobs, a cool head and clean hands. Be FEMEN - means to mobilize every cell of your body on a relentless struggle against centuries of slavery of women! FEMEN – is an ideology of SEXTREMISM. FEMEN - is a new ideology of the women's sexual protest presented by extreme topless campaigns of direct action . FEMEN – is sextremism serving to protect women's rights, democracy watchdogs attacking patriarchy, in all its forms: the dictatorship, the church, the sex industry. The magic of the body get your interested, the courage of the act make you want to riot. Come out, Go topless and Win!

നിങ്ങൾ ജമാതുകാർ അവകാശപ്പെടുന്നതുപോലെ, പുരോഗമന പരവും, സാമൂഹിക മുന്നേറ്റത്തിന്റെ പോരാളികളും ആണ് നിങ്ങളെങ്കിൽ ദാ ഈ ചോദ്യം നിങ്ങള്ക്ക് മുൻപിൽ -ഫെമൻ മുന്നേറ്റം- 'മുല മറയ്ക്കാത്ത പെണ്ണുങ്ങൾ' എന്തുകൊണ്ടാണ് ഈ "പുരോഗമനക്കാരെ " ഇത്രമേൽ പ്രകോപിപ്പിക്കുന്നത്?

അടിക്കുറുപ്പ്‌: : ജമാത് ഇസ്ലാമി, മുസ്ലിം ലീഗ് തുടങ്ങിയ സംഘടനകൾക്കെതിരെ എടുക്കുന്ന നിലപാടുകൾ മുസ്ലിം മത വിരുദ്ധ നിലപാടുകളായി കാമ്പുസിൽ പ്രചരിപ്പിക്കുന്നവർ എന്നത്തേയും പോലെ, അവരുടെ "രാഷ്ട്രീയ പ്രവര്ത്തനം" വളരെ ഭംഗിയായി നിർവഹിക്കുന്നു എന്ന് മാത്രമേ കരുതുന്നൊള്ളൂ . നന്ദി- "മുസ്ലിം വിരുദ്ധ ക്രിസ്ത്യൻ ഫണ്ടമെന്റലിസ്ട്ട് " എന്ന ലേബൽ ചാർത്തി തന്നതിന്.

No comments:

Post a Comment