Wednesday, June 26, 2013

സെക്കുലർ ദേവിയുടെ നാമത്തിൽ തന്നെ - ആമേൻ


ഇന്ത്യ പോലെയൊരു "സെക്കുലർ " രാജ്യത്ത് മതങ്ങളെ "ഒരേപോലെ" സുഖിപ്പിക്കാൻ ഭരണകുടത്തിനു എന്താണ് വഴി? മത സമ്മേളനങ്ങളിൽ പ്രസംഗിക്കാൻ പോയിട്ട് " ഈ നാടിനും സംസ്കാരത്തിനും നിങ്ങൾ ഉലുത്തി തന്ന സേവനങ്ങൾ പ്രശംസനീയമാണ് തേങ്ങ ക്കൊലയാണ് , നിങ്ങളെ സംരക്ഷിക്കുന്നത് ഞങ്ങളുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കുന്നു ..." എന്നൊക്കെ പ്രസംഗിച്ചു മത ജീവികളുടെ കയ്യടിയും വോട്ടും വാങ്ങുന്നത് ഇപ്പോഴും പുതുമയുള്ള ഒരു തന്ത്രം... പിന്നെ, റാസാ-റാലി-എഴുന്നെളിപ്പ്-ഉത്സവം - പെരുന്നാൾ- കണ്‍വൻഷൻ തുടങ്ങി സകല കൊപ്രായങ്ങൾക്കും സർക്കാർ വക അകമ്പടി-പ്രൊട്ടക്ഷൻ പാക്കേജ് ... കാക്കി പോലീസ്, ലൈറ്റിട്ട വണ്ടി...ഹോ...എന്റെ സെക്കുലർ ദേവി!!! പിന്നെ രാഷ്ട്രീയ തീരുമാനംഗൽക്കും നീക്കങ്ങൾക്കും മുൻപ് എല്ലാ മതത്തിന്റെയും അനുമതിയും അനുഗ്രഹവും...പോരെ?

പോരാ അണ്ണാ പോരാ ഇനിയും വേണം....

സീൻ ഒന്ന് -



നിന്റെ കയ്യിൽ അഞ്ചു രൂപാ നാണയം ഉണ്ടോ? നീ അടുത്ത തവണ ഞങ്ങക്ക് വോട്ടു കുത്തുമെങ്കിൽ ഞാൻ അതിൽ നിനക്ക് ഇഷ്ട്ടമുള്ള ദൈവത്തിന്റെ രൂപം കൊത്തി തരാം...

ഉമ്മയും തരാം വോട്ടും തരാം , എനിച്ചു അൽഫൊൻസ്സാമ്മയുടെ രൂപം മേണം ...

വോട്ടു ചെയ്യണേ , മറക്കല്ലേ....പള്ളീലും പറഞ്ഞേക്കണേ...

സീൻ രണ്ട് -



നിന്റെ കയ്യിൽ അഞ്ചു രൂപാ നാണയം ഉണ്ടോ? നീ അടുത്ത തവണ ഞങ്ങക്ക് വോട്ടു കുത്തുമെങ്കിൽ ഞാൻ അതിൽ നിനക്ക് ഇഷ്ട്ടമുള്ള ദൈവത്തിന്റെ രൂപം കൊത്തി തരാം...

ഉമ്മയും തരാം വോട്ടും തരാം, എനിക്ക് വൈഷ്ണോ ദേവിയുടെ രൂപം വേണം...

വോട്ടു ചെയ്യണേ , മറക്കല്ലേ....അമ്പലത്തിലൊന്ന് പറഞ്ഞേക്കണേ...

സീൻ 3



നിന്റെ കയ്യിൽ അഞ്ചു രൂപാ നാണയം ഉണ്ടോ? നീ അടുത്ത തവണ ഞങ്ങക്ക് വോട്ടു കുത്തുമെങ്കിൽ ഞാൻ അതിൽ നിനക്ക് ഇഷ്ട്ടമുള്ള ദൈവത്തിന്റെ രൂപം കൊത്തി തരാം...

എടാ ഹറാം പിറപ്പേ ഞങ്ങക്കിതൊന്നും ഇല്ല, ഈ ദൈവത്തിന്റെ പടമൊന്നും ...

ഒഹ് ! അയാം ദി വെരി സോറി അളിയാ...അപ്പൊ പിന്നെ, ഇങ്ങടെ കുട്ടികളുടെ വിവാഹ പ്രായം പതിനാരാക്കിയാല്ലോ ?

ഉമ്മയും തരാം വോട്ടും തരാം...

പള്ളിലോന്നു പറഞ്ഞേക്കണേ...

(ഇവിടെ ഒരു സെക്കുലർ പാട്ടിടാവുന്നതാണ്. പക്ഷെ , മതവികാരം വ്രണപ്പെടുതിയാൽ കമ്പനിക്ക്‌ അതിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല )



സീൻ 4



എടാ കള്ള നായിന്റെ മോനെ, ഞങ്ങള് സത്യ ക്രിത്യാനികള് നിങ്ങടെ ദേവീടെ പടമുള്ള നാണയം ഉപയോഗിക്കാനോ ?

അപ്പൊ ഞങ്ങള് ഭാരതീയ സംസ്ക്കാരം മുരുകെപിടിക്കുന്നവര് ഒരു വരുത്തി വിശുദ്ധയുടെ പടം വച്ച നാണയം ഉപയോഗിക്കണോ?അത് പള്ളിൽ പോയി പറയട പുല്ലേ...

എടാ കള്ള ഹിമാറെ അനക്കരിയൂല്ലേ ഞങ്ങള് ദൈവത്തിന്റെ പടം വയ്ക്കാരില്ലെന്നു ? പിന്നെ ഈ പടം വച്ച നാണയങ്ങള് ഞങ്ങളുപയോഗിക്കണോ?

വേണ്ടെട നീയീ നാണയം എല്ലാം കൂടി നിന്റെ കൊച്ചിനെ പതിനാറാം വയസ്സില് കേട്ടിച്ചയ്ക്കുമ്പോ കൊടുതുവിടെട.

നിര്തീണ്ട നായിക്കളെ...

(ഈ സീൻ നു ബ്രേക്ക്‌ ഉണ്ടായിരിക്കുന്നതല്ല )

സീൻ 4- ക്ലൈമാക്സ്‌

(എല്ലാരും എണ്ണിചു നിന്ന് കൈകൾ നീട്ടി ചൊല്ലണം)

"ഇന്ത്യ ഒരു സെക്കുലർ രാജ്യമാണ്. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കും. ക്രിസ്ത്യാനികൾ ഹിന്ദുക്കളുടെ നാണയമോ, ഹിന്ദുക്കൾ ക്രിസ്ത്യാനികളുടെ നാണയമോ , മുസ്ലിംഗൾ ഇവരുടെ രണ്ടുകൂട്ടരുടെ നാണയങ്ങളോ ഉപയോഗിക്കുന്നതും, പതിനാറു വയസ്സിലെ കല്യാണത്തെ പറ്റി മുസ്ലിങ്ങളെ മറ്റുള്ളവര കളിയാക്കുന്നതും നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇത് ലംഘിക്കുന്നവരെ മത വികാരം വ്രണപ്പെടുത്തിയത്തിനു ജയിലിൽ അടയ്ക്കുന്നത് ന്യായമെന്ന് ഞാൻ അംഗീകരിക്കുന്നു. സെക്കുലർ ദേവിയുടെ നാമത്തിൽ തന്നെ - ആമേൻ "



(കർട്ടൻ ഉണ്ടെങ്കിൽ ഇവിടെ ഇടാവുന്നതാണ് )



ഹറിയിപ്പ് : നിങ്ങൾ ഇടുന്ന പർദ്ധ , ഹിജാബ് , തൊപ്പി, കൊന്ത , കുരിശ്, ചരട് , ഏലസ് മുതലായ എല്ലാ വസ്തുക്കളും എന്റെ മത വികാരം വ്രനപെടുതുന്നത് കൊണ്ട് ഈ ബ്ലോഗിലോ , ബ്ലോഗ്‌ പരിസരത്തോ വായന നടത്തുന്ന ആരും ഈ വസ്തുക്കൾ ഉപയോഗിക്കയോ പ്രദർശിപ്പിക്കയോ ചെയ്യാൻ പാടുള്ളതല്ല ... ബിക്കോസ് ,അയാം ദി സെക്കുലർ അളിയാ...