മതങ്ങള്‍ പകുത്തെടുത്ത മണ്ണിനു കിട്ടാവുന്നതില്‍ മികച്ച ലേബല്‍- 'secular' -ഹാ കൊള്ളാം.ഇന്ത്യന്‍ മതേതരത്വം - ശുദ്ധ ഗിമ്മിക്ക്; ഏതു നിമിഷവും തകര്‍ക്കപ്പെടാവുന്ന ഒന്ന്. മനുഷ്യന്‍റെ, നാടിന്‍റെ നന്മയെ മുന്‍നിര്‍ത്തി - നാടിന്‍റെ ഭരണത്തില്‍ മതങ്ങളെ ഇടപെടിയിക്കാത്ത, രാഷ്ട്രീയ-കലാ- സാഹിത്യ-ശാസ്ത്ര-സാംസ്കാരിക ഇടപാടുകളില്‍ ഒരുതരത്തിലും മതങ്ങളുമായി സന്ധി ചെയ്യാത്ത മതേതര ചുറ്റുപാടല്ലേ നമുക്ക് ഉണ്ടാവേണ്ടത്? അതോ, ഭരണത്തിന്‍റെ, ആവിഷ്ക്കാരത്തിന്റെ തുടങ്ങി സമസ്ത മേഖലകളിലും ഓരോ നീക്കത്തിനും മതങ്ങളുടെ അനുവാദത്തിനു കാത്തു നില്‍ക്കുന്ന ഇന്ത്യന്‍ മതേതര മോഡലോ?
സമാന്തര രേഖകളില്‍ സഞ്ചരിക്കാന്‍ കൂട്ടാക്കാത്ത രണ്ടു ധാരകള്‍- മത ജീവിതവും, മതേതര ജീവിതവും. മതേതരത്വം ഒരു കലഹിക്കലാണ്. മതത്തിന്‍റെ, മത ജീവിതത്തിന്‍റെ എല്ലാ തരത്തിലുമുള്ള ആവിഷ്ക്കാരങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭ്യമാകുമ്പോള്‍, മതേതര ജീവികള്‍ക്ക് അവരോടു സര്‍ഗ്ഗാത്മകമായി കലഹിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ലഭ്യമാകേണ്ടതുണ്ട്. (സിനിമയില്‍ മത തീവ്രവാദത്തോട് സംവിധായകന്‍ സര്‍ഗ്ഗാത്മകമായി കലഹിക്കുന്നുണ്ട്, സംവദിക്കുന്നുണ്ട് എന്ന് എന്‍റെ പക്ഷം) മറിച്ച്, എല്ലാ വിമര്‍ശനങ്ങള്‍ക്കും സംവാദത്തിനും അതീതമായി മതങ്ങളെ, മതജീവിതത്തെ പ്രതിഷ്ട്ടിക്കുന്ന ഇന്ത്യന്‍ മതേതര മോഡല്‍ ചോദ്യം ചെയ്യപെടെണ്ടാതുണ്ട് .മതത്തിന്‍റെ , സംസ്കാരത്തിന്‍റെ സകല ഭാരവും സ്വയം ചുമലിലേറ്റി സംഹാര നൃത്തം ചവിട്ടുന്ന ആര്‍.എസ്.എസ്. , സോളിടാരിട്ടി, ജമാത് ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള ഒട്ടനവധി തീവ്ര/മിത വര്‍ഗീയ ശക്തികളോട് ഈ മണ്ണ് , ഇവിടുത്തെ സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം രാജിയാവുക എന്നതാണ് ഇവിടുത്തെ മതേതരത്വം. ഏറ്റവുമൊടുവില്‍ ദാ കമല്‍ ഹസ്സന്‍ ഇന്ത്യന്‍ മതെതരത്വതോട് വിധേയ പൂര്‍വ്വം പുഞ്ചിരിക്കുന്നു..'amicable settlement' - മുസ്ലിം സംഘടനകളുമായി ചര്‍ച്ച...കൊള്ളാം..
അതെ, കമല്‍ ഹസ്സന്‍, താങ്കള്‍ ഒരു പെരുത്ത കള്ളനാണ്...മത ജീവിതവും രാഷ്ട്രീയ ജീവിതവും രണ്ടാണെന്ന് വിശ്വസിക്കുന്ന ഇവിടുത്തെ കുറച്ചു പാവം മതേതര വാദികളെ , അവര്‍ക്കുള്ള ഇടം സൃഷ്ട്ടിക്കാം എന്ന് പറഞ്ഞു പറ്റിച്ച പെരുത്ത കള്ളന്‍...ഒടുവില്‍ ദാ താങ്കളും അവരോടു പറയുന്നു- ഹേ മതേതര വാദികളെ ഇന്ത്യ വിട്ടുകൊല്ക എന്ന്...ഈ മണ്ണ് മതങ്ങള്‍ക്ക് സ്വന്തമെന്നു..ഹാ കഷ്ട്ടം...
