Tuesday, November 12, 2013

കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തെ പറ്റിയുള്ള വാർത്തകൾ ആശങ്ക ജനിപ്പിക്കുന്നുണ്ട്. അവർ ഉയർത്തുന്ന വിഷയങ്ങളുടെ സ്വഭാവവും , അവരുടെ സാനിധ്യത്തിന്റെ സ്വഭാവവും തുടക്കത്തിൽ തന്നെ അവരെ നേരിടാൻ ഭരണകുടം സ്വീകരിക്കുന്ന മാർഗ്ഗങ്ങളും പരിശോധിക്കുമ്പോൾ ഇവയൊക്കെ പൊതുജന മധ്യത്തിൽ മാവോയിസ്റ്റുകളുടെ സ്വീകാര്യത ഉറപ്പിക്കുമോ എന്നും അവരുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമോ എന്നും ഭയക്കെണ്ടതുണ്ട്.

‘വിപ്ലവം തോക്കിൻകുഴലിലൂടെ’ എന്ന മാവോയിസ്റ്റ് മുദ്രാവാക്യം വിപ്ലവ രാഷ്ട്രീയത്തെ ദുഷിപ്പിക്കയും മാർക്സിസത്തെയും ഇടതുപക്ഷ മുന്നെട്ടങ്ങളെയും അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന് 'എന്തുകൊണ്ട് ഇന്ത്യൻ മാവോയിസ്റ്റ് പ്രവർത്തനങ്ങളെ ഇവിടത്തെ ഇടതുപക്ഷം എതിർക്കുന്നു" എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് സി.പി.ഐ (എം ) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഈ ആഗസ്റ്റ് അവസാനം പ്രതികരിച്ചിരുന്നു. അക്രമം വെടിഞ്ഞ് മുഖ്യധാരയിലേക്ക് വന്നാൽ മാവോയിസ്ട്ടുകളുമായി സംവാദത്തിൽ ഏർപ്പെടാൻ ഇടതുപക്ഷം സന്നദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴത്തെ അവരുടെ അരാജകത്വവും , അവർ നടത്തുന്ന വകതിരിവില്ലാത്ത കൊലപാതകങ്ങളും ഭീകരവാദവും മാവോയിസ്റ്റുകളെ ഇടതുപക്ഷത്തിന്റെ ശത്രുക്കളാക്കുന്നു എന്ന് പറഞ്ഞു കൊണ്ടുതന്നെ ഇന്ത്യൻ മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങളെ ശക്തിയായി എതിർക്കുമ്പൊഴും ഭരണകുടം അവരെ അഭിസംബോധന ചെയ്യാൻ സി.പി.ഐ (എം ) ആവശ്യപ്പെടുന്ന വിധം ശ്രദ്ധേയമാണ്. മാവോയിസ്റ്റ് ഭീഷണിയെ നേരിടുന്നതിന്റെ ആദ്യ പടി നിലനിൽക്കുന്ന സാമൂഹ്യ- സാമ്പത്തിക വിഷയങ്ങളെ നേരിടുകയാണ് എന്ന് സി.പി.ഐ (എം ) വളരെ മുൻപുതന്നെ വ്യക്തമാക്കിയിരുന്നു.ആദിവാസികളുടെത് ഉൾപ്പടെ മുഴുവൻ ജനങ്ങളുടെയും സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങള്ക്ക് പരിഹാരം കാണാൻ ശ്രമിച്ചുകൊണ്ട് മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തുകയും തോല്പ്പിക്കയും ചെയ്യണം. മാവോയിസ്റ്റ് സാന്നിധ്യം എന്ന് കേൾക്കുമ്പോഴേക്കു സേനയുമായി ചാടിവീഴുന്ന ഇന്ത്യൻ ഭരണകുടത്തിന്റെ രീതി ആവർത്തി ക്കപ്പെടുമ്പോൾ മാവോയിസ്റ്റുകളെ പ്രത്യേയശാസ്ത്രപരമായും രാഷ്ട്രീയപരമായുമാണ് നേരിടേണ്ടത് എന്ന സി.പി.ഐ (എം ) നിലപാട് ശ്രദ്ധിക്കപ്പെടെണ്ടതുണ്ട്.

തങ്ങളാണ് ഇന്ത്യയിലെ ശുദ്ധ മാർക്സിസ്റ്റു വിപ്ലവ ശക്തിയെന്നും , ഇന്ത്യൻ ഭരണകുടത്തെ അട്ടിമറിക്കാനും ജനങ്ങളെ ജന്മിത്വതിൽ നിന്നും സാമ്രാജ്യത്വത്തിൽ നിന്നും വിമോചിപ്പിക്കാനും കഴിയുന്ന ഏക മാർക്സിസ്റ്റു- ലെനിനിസ്ട്ടു ശക്തി തങ്ങളാണെന്നും തുടക്കം മുതൽത്തന്നെ ഇന്ത്യൻ മാവോയിസ്റ്റുകൾ അവകാശപ്പെടുന്നുണ്ട്. അരാജകത്വം എന്നതുപോലെ , മുതലാളിത്വ ഭീകരതയാൽ ഒരുകൂട്ടം പെറ്റി ബൂർഷ്വാകൾ ഇത്തരം ഉന്മാദതിലെക്കു പോകുന്ന സാമൂഹിക പ്രതിഭാസം എല്ലാ രാജ്യങ്ങളുടെയും സവിശേഷതയാണെന്ന് ലെനിൻ പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സാന്നിധ്യം അറിയിച്ചിടതൊക്കെ ഇത്തരം ഉന്മാദികൾ ഉണ്ടായിട്ടുണ്ട്. മാവോയിസ്റ്റ് മുന്നേറ്റങ്ങൾ മുതലാളിത്വ ഭീകരതയുടെ ഫലം ആണെന്നത് കൊണ്ടുതന്നെ, ഇത്തരം ഉന്മാദികളുടെ കൂട്ടമാണ് എന്നതുകൊണ്ട് ത്തന്നെ ഇവരെ കേവലം ഭീകര വാദികൾ എന്ന നിലയ്ക്ക് അഭിസംബോധന ചെയ്യുന്നതിൽ പ്രശ്നമുണ്ട്.

എവിടെയാണ് ഇന്ത്യൻ മാവോയിസ്റ്റുകൾക്ക് കര്ഷക മുന്നേറ്റം ഉണ്ടാക്കനായത്? വിപ്ലവത്തിന്റെ മുന്നണിപ്പോരാളികൾ എന്ന് അവകാശപ്പെടുകയും അതേസമയം തൊഴിലാളികൾക്ക് , അധ്വാനിക്കുന്ന ജന വിഭാഗത്തിന് യാതൊരു ഇടവുമില്ലാതതുമായ ഒന്നാണ് മാവോയിസം. തൊഴിലാളി വർഗ്ഗത്തെ പറ്റി സംസാരിക്കാൻ പാകത്തിന് ഇന്ത്യയിൽ മുതലാളിത്വം വളർന്നിട്ടില്ല എന്നതാണ് ഇന്ത്യൻ യാഥാർധ്യത്തിനു നിരക്കാത്ത മാവോയിസ്റ്റ് പക്ഷം. അവർക്ക് കുറെയെങ്കിലും സജീവമാകാനും കുറച്ചെങ്കിലും ആളുകളെ സംഘടിപ്പിക്കാൻ കഴിഞ്ഞതും ഗോത്ര മേഖലകളിലാണ്. ഇവടെയ്യേല്ലാമാകട്ടെ വികസനത്തിന്റെ കാര്യത്തിൽ ആയാലും ഗതാഗത, വാര്താവിനിമയ സൌകര്യങ്ങളുടെ കാര്യത്തിൽ ആയാലും ഏറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഇടങ്ങളാണ്. പക്ഷെ എവിടെയാണ് മാർക്സിസ്സ്ട്ടുകൾ എന്ന് അവകാശപ്പെടുന്ന ഇവരുടെ തൊഴിലാളി വർഗ്ഗ, കര്ഷക മുന്നേറ്റങ്ങൾ? ഇവയെല്ലാം ഇന്ത്യൻ മാവോയിസ്റ്റുകളുടെ ചിന്താ പരിധിക്കു പുറത്താണ്. കര്ഷക മുന്നേറ്റങ്ങൾ രൂപപ്പെടുത്താൻ കഴിയാതെ വരുമ്പോൾ ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിൽ പരാജയപ്പെടുമ്പോൾ "വർഗ്ഗ ശത്രുക്കളുടെ ഉന്മൂലനം" എന്ന തന്ത്രം ഇന്ത്യൻ മാവോയിസ്റ്റുകൾ പയറ്റുന്നു. ഇതിൽ പോലീസുകാർ ഉൾപ്പെടെ സാധാരണ ജനങ്ങൾ ഇരയാക്കപ്പെടുന്നു. ഇപ്പോൾ ആയുധങ്ങളെ മാത്രം ആശ്രയിക്കുന്ന ഇവര്ക്ക്, വർഗ്ഗ ചൂഷണത്തിന്റെ , അടിച്ചമാര്തലിന്റെ ഇരകളെ അഭിസംബോധന ചെയ്യാൻ കഴിയാത്ത ഇവര്ക്ക് ജന വിരുദ്ധ സർക്കാരിന് എതിരായി ജനങ്ങളെ സംഘടിപ്പിക്കുക എന്നത് ഇവർ വീമ്പിളക്കുന്നത് പോലെ ഇവരുടെ ലക്ഷ്യങ്ങളുടെ പട്ടികയിൽ വരുന്നില്ല.

കേരളത്തിന് മാവോയിസ്റ്റുകളെ ആവശ്യമില്ല എന്നതാണ് മുൻ -നക്സലൈറ്റു ബുദ്ധിജീവികളുടെ പക്ഷം. ആദിവാസികൾക്ക് ആദിവാസികളുടെ സംഘടനയും , ദളിതര്ക്ക് ദളിതരുടെ സംഘടനയും ഒക്കെ ഉള്ള ഈ ഇടത്ത് മാവോയിസ്റ്റുകളെ ആവശ്യമില്ല എന്ന് അവർ പറയുന്നു . കേവലം ഉത്തരാധുനിക രാഷ്ട്രീയത്തിലും മാർക്സിസ്റ്റു വിരുദ്ധതയിലും ജീവിക്കുന്ന ഈ കൂട്ടർ ആദിവാസികളുടെയും ദളിതരുടെയും മറ്റും പ്രശ്നങ്ങളെ നിസ്സാരവത്ക്കരിക്കുകയാണ്. അവരുടെ പ്രശ്നങ്ങളെല്ലാം തങ്ങൾ ഏറ്റെടുത്തു കഴിഞ്ഞെന്നും അവ പരിഹരിക്കപ്പെടുകയാനുമെന്ന കപട വാദത്തിലാണ് ഇക്കൂട്ടർ. ആദിവാസികൾക്കും ദളിതർക്കുമിടയിൽ ഇപ്പോഴും എപ്പോഴും നീറുന്ന പ്രശ്നങ്ങൾ ഈ കൂട്ടർ കണ്ടില്ലെന്നോ? ഇന്ത്യ ഭരിക്കുന്ന കോണ്ഗ്രസ് സർക്കാരിന്റെ നവ ഉദാര വത്ക്കരണ നയങ്ങളുടെ കെടുതികൾ നെരിട്ടനുഭവിക്കുന്ന ആദിവാസികളെയും ദളിതരെയും ഈ കൂട്ടർക്ക് മനസ്സിലായില്ലെന്നോ? മാവോയിസ്റ്റുകൾ ഉയർത്തുന്ന രാഷ്ട്രീയം ഇവരെ ആകർഷിക്കില്ല എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്വം ആയിരിക്കും. കേരളത്തിന് മാവോയിസ്റ്റ് രാഷ്ട്രീയത്തെ ആവശ്യമുള്ള രീതിയിലേക്ക് കാര്യങ്ങളെ കൊണ്ട് എത്തിക്കുന്നതിൽ , ജനങ്ങളെ ദുരിതത്തിൽ നിന്നും ദുരിതത്തിലേക്ക് തള്ളി വിടുന്നതിൽ ഇന്ത്യയും കേരളവും ഭരിക്കുന്ന കോണ്ഗ്രസ് സർക്കാരുകൾ വിജയിച്ചിരിക്കുന്നു.

മാവോയിസ്റ്റുകൾ സാന്നിധ്യം അറിയിക്കുന്ന ഇടങ്ങളുടെ സ്വഭാവം പ്രധാനമാണ്. 2013 ഫെബ്രുവരി 1 നു കർണ്ണാടക അതിർത്തിയോട് ചേർന്ന മാങ്കുണ്ടി എസ്റ്റെട്ടിൽ സി.പി.ഐ മാവോയിസ്റ്റുകളുടെ ജനകീയ വിമോചന ഗൊറില്ല സേനക്കാർ കണ്ടു എന്ന് പറയുന്നവരുടെ ജീവിത അവസ്ഥ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെ ശരാശരി കൂലിയുടെ പകുതി പോലും കിട്ടാത്ത എസ്റെട്ടു പണി ചെയ്യുന്നവർ. മിക്ക തൊഴിലാളികളും അനീമിയയും അതുപോലെയുള്ള ആരോഗ്യ പ്രശ്നങ്ങളാലും നട്ടം തിരിയുന്നവർ. ഇവരോട് പ്രതീക്ഷയുടെ , വിമോചനത്തിന്റെ രാഷ്ട്രീയം സംസാരിക്കാൻ എത്തുന്നവരെ ഇവർ സന്തോഷപൂർവ്വം സ്വീകരിച്ചില്ലെന്കിലെ അത്ഭുതത്തിനു വകയുള്ളൂ. ഇതേ തരത്തിലുള്ള തോട്ടം തൊഴിലാളി -ആദിവാസി- ഭൂരഹിത കര്ഷകരുടെ ഇടയിൽ ജനകീയ വിമോചന ഗൊറില്ല സേനക്കാർ പോവുകയും ആശയ പ്രചരണം നടത്തുക്കയും ചെയ്തുവെന്നും , അവിടെയെല്ലാം നല്ല രീതിയിലുള്ള സ്വീകരണം തങ്ങൾക്കു കിട്ടിയെന്നും മാർച്ചിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഉള്ള തന്റെ ലേഖനത്തിൽ രൂപേഷ് അവകാശപ്പെടുന്നുണ്ട്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവയുടെ സാമൂഹിക സാമ്പത്തിക കാരണങ്ങളെക്കുറിച്ചും ബദലുകളെക്കുറിച്ചും തങ്ങൾ സംസാരിച്ചത് ജനങ്ങൾ, അടിസ്ഥാന ജനങ്ങൾ വളരെ കാര്യമായി തന്നെ ശ്രദ്ധിച്ചിരുന്നുവെന്നും അനുഭാവപൂർണ്ണമായ നിലപാട് എടുത്തു എന്നും രൂപേഷ് പറയുന്നു .

വർഗ സമരം , ദേശീയതകൾ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം, ഭക്ഷ്യ വിലകളും നാണയ വിലകളും എല്ലാറ്റിനുമുപരി വനം,ഭൂമി, ജലം എന്നിവയുടെ അധികാരത്തിന്റെ പ്രശനം തുടങ്ങിയവയാണ് സൈദ്ധാന്ധികമായും പ്രായോഗികമായും സി.പി .ഐ മാവോയിസ്റ്റ് പശ്ചിമ മേഖലാ കമ്മറ്റിക്ക് മുന്പിലുള്ള പ്രശ്നങ്ങൾ എന്ന് രൂപേഷ് ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. സംഭരണ ശാലകളിൽ ഭക്ഷ്യ ധാന്യങ്ങൾ പുഴുവരിക്കുമ്പോഴും ജനങ്ങൾ പട്ടിണി കിടന്നു മരിക്കുന്ന , ഒന്നര ലക്ഷത്തിലധികം കർഷകർ കഴിഞ്ഞ പത്തു വർഷത്തിനിടയ്ക്ക് ആത്മഹത്യ ചെയ്ത , ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും വംശഹത്യ ചെയ്യുന്ന , ദളിത് ഗ്രാമങ്ങൾ ചുട്ടു ചാംബലാക്കപ്പെടുന്ന , ധാതു സമ്പത്തിനായി ആദിവാസികൾ അടക്കമുള്ള ലക്ഷക്കണക്കിന് ജനങ്ങളെ പിറന്ന മണ്ണിൽ നിന്നും കുടിയൊഴുപ്പിക്കുന്ന നമ്മുടെ രാജ്യത്ത് അക്രമം ഉണ്ടാകുന്നത് മാവോയിസ്റ്റുകൾ വരുമ്പോൾ മാത്രമാണെന്ന് പറയുന്നവർ ഏത് മൂഡ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്നും രൂപേഷ് ചോദിക്കുന്നു . കേരളത്തിലെ പട്ടിണി മരണങ്ങൾ എല്ലാം തന്നെ ആദിവാസി ഊരുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥയിൽ രൂപേഷിന്റെ, മാവോയിസ്റ്റുകളുടെ വാക്കുകൾക്കു ആദിവാസി സമൂഹങ്ങളെ കീഴ്പ്പെടുത്താൻ ആയേക്കും. നിത്യേനെയുള്ള ദളിത് പീഡനങ്ങളും ജാതീയമായ അടിച്ചമർത്തലുകളും , ദളിതുകളെ ലോക്കപ്പിൽ മലം തീറ്റിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളും , സമൂഹത്തെ കീഴ്പ്പെടുത്തുന്ന ബ്ലേഡ് മാഫിയ ഉൾപ്പടെയുള്ളവയുടെ കിരാത ചെയ്തികളും ഒക്കെ എടുത്തുപറഞ്ഞ് നിലനില്ക്കുന്ന വ്യവസ്ഥിതിക്ക് നേരെ രൂപേഷ് ആഞ്ഞടിക്കുന്നുണ്ട്. അടിച്ചമർത്ത പ്പെട്ടവർക്കൊപ്പം പോരാട്ടത്തിനു മാവോയിസ്റ്റുകൾ ഉണ്ടാവുമെന്നും രൂപേഷ് പറയുന്നു. .

മാവോയിസ്റ്റുകൾ ശക്തമായ മേഖലകളിൽ 'വിപ്ലവ ജനകീയ സർക്കാരുകൾ '- പ്രാദേശിക ഭരണ നിർവ്വാഹക സമിതികൾ രൂപീകരിച്ചുകൊണ്ട് പുതിയ ജനാധിപത്യ സമൂഹ നിർമ്മാണ പ്രക്രീയയ്ക്ക് മാവോയിസ്റ്റുകൾ നേതൃത്വം നല്കുകയാണ് എന്ന് രൂപേഷ് അവകാശപ്പെടുന്നു. . അനീതികളെ തുരത്താൻ ജനകീയ കോടതികളും പുറമേ നിന്നുള്ള അതിക്രമങ്ങളെ ചെറുക്കാൻ ജനകീയ മിലീഷ്യക്കും രൂപം കൊടുത്തിരിക്കുന്നു. പിന്നോക്ക പ്രദേശങ്ങളിൽ ആണെങ്കിലും ഒരു ജനത ഉന്നതമായ രാഷ്ട്രീയ ജനാധിപത്യ പ്രക്രീയയിലൂടെ കടന്നു പോവുകയാണെന്നും രൂപേഷ് അവകാശപ്പെടുന്നു. മാവോയിസ്റ്റുകൾ ആയുധം എടുക്കുന്നതിനെ പറ്റി ആശങ്കയും വിമർശനവും രേഖപ്പെടുത്തുന്നവർ കേരളത്തിലെ ഭരണകുടം നടത്തുന്ന സൈനിക വത്ക്കരനതെയും ജനാധ്യപത്യ കശാപ്പിനെയും കാര്യമാക്കുന്നില്ല എന്നത് വിരോധാഭാസമാണ്. നവ കൊളോണിയൽ കാലഘട്ടത്തിലെ ക്ഷേമ രാഷ്ട്ര പദ്ധതികളിൽ നിന്നും വിടുതലായിക്കൊണ്ട് ഗവർന്നിംഗ് അഥവാ പോലീസിംഗ് ആയി മാത്രം സർക്കാരിന്റെ ഉത്തരവാദിത്തം ചുരുങ്ങുന്നതായും രൂപേഷ് ആരോപിക്കുന്നു . കാര്യക്ഷമമായ പോലീസിംഗ് ആണ് കാര്യക്ഷമമായ ഭരണം എന്നാ നിലയിലേക്ക് പൊതു അവബോധത്തെ വളർത്തിയെടുത്തിരിക്കുന്നു . രാഷ്ട്രീയത്തിന്റെ പാഠശാല ആയിരുന്ന ക്യാമ്പസുകൾ കുട്ടിപ്പോലീസും അരാഷ്ട്രീയ വാദവും കൊണ്ട് ഫാസിസത്തിന് വെരോടാനുള്ള വളക്കൂറുള്ള മണ്ണായിരിക്കുന്നു . മാവോയിസ്ട്ടുകളല്ല , മറിച്ച് ഭരണകുട അടിച്ചമർത്തൽ ആണ് പ്രശ്നമെന്ന് മനസ്സിലാക്കാൻ തങ്ങളോടെ ചരിത്രം അവസാനിച്ചു എന്ന് കരുതുന്ന മുൻ നക്സലൈറ്റു ബുദ്ധിജീവികളോട് രൂപേഷ് ആവശ്യപ്പെടുന്നു.

പ്രാദേശിക വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കിടയിൽ വിശ്വാസം നേടാനും ഓരോ പ്രദേശത്തും വേരുറപ്പിക്കാനും മാവോയിസ്റ്റുകള് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് തൊട്ടില്പാലത്തിനടുത്തുള്ള ചൂരണിമലയിലെ പ്രവൃത്തികളെന്ന് തോന്നിപ്പിക്കുന്നു. . ജനകീയ ഗറില്ലാസേന എന്ന പേരിലാണ് മാവോയിസ്റ്റുകള് ലഘുലേഖ പുറത്തിറക്കിയിട്ടുള്ളത്. ഒക്ടോബര് 27ന് ചൂരണിമലയിലെ മുക്കം ഗ്രാനൈറ്റ്സിലെ പൊക്ലെയിന് കത്തിക്കുകയും വയറിംഗ് സംവിധാനം കേടുവരുത്തുകയും ചെയ്തിരുന്നു. അവിടെ വിതറിയ നോട്ടീസില് ഗറില്ലാസേനയുടെ സന്ദേശം എന്ന നിലയില് മുക്കം ഗ്രാനൈറ്റ്സിനെതിരെയുള്ള പ്രക്ഷോഭത്തെപറ്റി പരാമർശിച്ചിരുന്നു. ചൂരണി മലയുടെ സമീപങ്ങളിലായി ആറ് ക്വാറികള് പ്രവര്ത്തിക്കുന്നുണ്ടെന്നും ഇത് ജനങ്ങള്ക്കും വനമേഖലയിലെ വന്യജീവികള്ക്കും ദോഷം ചെയ്യുമെന്നും നോട്ടീസ് പറയുന്നു. മണ്ണും വനവും കാട്ടുതീയും ജനങ്ങളുടെത് ആണെന്നും മാവോയിസ്റ്റുകൾ പറയുന്നു. ഇവയെല്ലാം സൂചിപ്പിക്കുന്നത് മാവോയിസ്ട്ടുകളുമായി സംവദിക്കേണ്ടത് ഉണ്ടെന്നാണ്. അവർ ഉയർത്തുന്ന പ്രശ്നങ്ങളെയും വിഷയങ്ങളെയും ഗൌരവകരമായി സമീപിക്കേണ്ടതുണ്ടെന്നാണ്.

ഖനനവുമായി ബന്ധപെട്ട കേന്ദ്ര സർക്കാർ സമീപനത്തിൽ വലിയ മാറ്റങ്ങൾ വരേണ്ടതുണ്ടെന്നും സി.പി .ഐ (എം ) പലപ്പോഴായി ചൂണ്ടികാനിച്ചിരുന്നു . ഖനനത്തിന്റെ പേരിൽ ആദിവാസികളും മറ്റും വൻ തോതിൽ കുടി ഒഴിപ്പിക്കപ്പെടുകയാണ്. ആദിവാസികൾക്ക് തങ്ങളുടെ പാർപ്പിടവും തൊഴിലും ജീവിതവും എല്ലാം നഷ്ട്ടപ്പെടുന്നു. മാവോയിസ്സ്ടുകൾക്ക് എതിരെ ആക്രമണം അഴിച്ചു വിടുന്നതിനു മുൻപ് ഭരണകുടം മാവോയിസ്റ്റുകൾ അധികം സ്വാധീനിക്കുന്ന ആദിവാസികളുടെ പ്രശ്നങ്ങളും അവരുടെ വികാരങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ അടിസ്ഥാന അവകാശങ്ങളും പാർപ്പിടവും അവര്ക്ക് നഷ്ട്ടമാകുന്നില്ല എന്ന് ഉറപ്പാക്കണം. ആദിവാസികളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം അവരുടെ ഗതാഗത, വിദ്യാഭ്യാസ , ആരോഗ്യ ആവശ്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്യണം.

ആദിവാസികൾ ഒഴിച്ചാൽ മാവോയിസ്സ്ട്ടുകൾക്കും ഇതേപോലെയുള്ള തീവ്ര കാല്പ്പനിക ഇടതുപക്ഷ രാഷ്ട്രീയത്തിനും സ്വാധീനിക്കാനായത് നാഗരീക ബുദ്ധിജീവി കൂട്ടങ്ങളെയാണ്. ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയാണ് മാവോയിസ്റ്റുകൾ പോരാടുന്നതെന്നും , ഈ സാഹചര്യത്തിൽ ആയുധമെടുക്കുക മാത്രമാണ് വിപ്ലവത്തിലെക്കുള്ള മാർഗ്ഗം എന്നും പറയുന്ന ഈ ബുദ്ധിജീവികളോട് മാവോയിസ്റ്റുകൾ ഉയര്ത്തുന്ന രാഷ്ട്രീയത്തെ മുൻ നിരത്തിത്തന്നെ സംവദിക്കണം എന്നും സി.പി .ഐ (എം ) പറയുന്നു. മാവോയിസ്ട്ടുകലുമായി രാഷ്ട്രീയപരമായും ആശയപരമായും സംവാദത്തിൽ ഏർപ്പെടനമെന്നും പരക്കെ ആവശ്യങ്ങൾ ഉയരുമ്പോൾ ഭരണകുടതിന്റെ മാവോയിസ്റ്റ് വേട്ട പലപ്പോഴും അതിരുകൾ ലംഘിക്കുന്നുണ്ട് .മാവോയിസ്റ്റുകൾക്ക് സഹായം ചെയ്തു കൊടുത്തു എന്ന പേരിൽ, മാവോയിസ്റ്റുകളെ കണ്ടു എന്ന പേരിൽ , മാവോയിസ്റ്റ് ആണ് എന്ന സംശയത്തിന്റെ പേരിൽ നമ്മുടെ രാജ്യത്ത് അറസ്ട്ടു ചെയ്യപ്പെടവരും പീഡിപ്പിക്കപ്പെട്ടവരും നിരവധിയാണ്.

മാവോയിസ്റ്റുകള്ക്ക് വേണ്ടി പണം പറ്റിയെന്ന് ആരോപിച്ച് സോണി സോരിയെ 2011 ഒക്ടോബര് 4 ന് ഡല്ഹി പോലീസ് അറസ്റ്റ് ചെയ്ത് ഛത്തീസ്ഗഢ് പോലീസിന് കൈമാറിയിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് അങ്കിത് ഗാര്ഗിന്റെ നിര്ദ്ദേശപ്രകാരം ഷോക്കടിപ്പിക്കുകയും സൂപ്രണ്ടിന്റെ സാന്നിധ്യത്തില് നഗ്നയാക്കി നിര്ത്തി പോലീസുകാര് കൂട്ടബലാത്സംഗം ചെയ്ത് ജീവച്ഛവമാക്കുകയും ചെയ്ത സോണി സോരിയുടെ സ്വകാര്യഭാഗങ്ങളില് കുത്തിയക്കയറ്റിയ നിരവധി കല്ലുകൽ ഡോക്ടര്മാര് പുറത്തെടുതിരുന്നു . കടുത്ത അണുബാധയെത്തുടര്ന്ന് ദീര്ഘകാലം അവള് മരണാസന്നയായി കിടന്നു. അവളെ പീഡിപ്പിക്കുന്നതിന് നേതൃത്വം നല്കിയ എസ്.പിഅങ്കിത്തി നെ 2012 ജനവരിയില് വിശിഷ്ട സേവാ മെഡല് നല്കി സര്ക്കാര് ആദരിച്ചിരുന്നു. മാവോയിസ്റ്റുകളെ കണ്ടു എന്നതിന്റെ പേരിൽ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്യുകയും പിന്നെ വിവിധ തലങ്ങളിൽ നിന്നും ഉയര്ന്ന കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് വിട്ടയക്കുകയും ചെയ്തിട്ട് നാളുകൾ അധികമായിട്ടില്ല. മാവോയിസ്ട്ടുകലാണെന്ന് ആരോപിച്ചു രൂപേഷിന്റെ കുട്ടികളെ പോലീസ് അറസ്ട്ടു ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. പ്രായം അധികം ഇല്ലാത്ത ഈ കുട്ടികൾ ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നായിരുന്നു ഇത്. മാവോയിസ്റ്റ് ആണെന്ന് ആരോപിച്ചു കൊണ്ട് തന്നെ നിരന്തരം ഭരണ കുടം പീടിപ്പിച്ചതിനെ തുടർന്നാണ് താൻ മാവോയിസ്റ്റ് പാതയിലേക്ക് പോകുന്നത് എന്ന് രൂപേഷിന്റെ ഭാര്യ പറഞ്ഞിരുന്നു. പട്ടികകൾ അങ്ങനെ നീളുകയാണ്.

തങ്ങൾക്കു ഭീഷണിയാകുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളെയും സമരങ്ങളെയും അടിച്ചമർത്താൻ ഭരണകുടം "മാവോയിസ്റ്റ് വേട്ട" യെ ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണങ്ങൾ ചില്ലറയല്ല. വെസ്റ്റ് ബംഗാൾ സി.പി.ഐ (എം ) പ്രവർത്തകർക്ക് മാവോയിസ്ട്ടുകളുമായി ബന്ധമുണ്ടെന്നു ആരോപിച്ചുകൊണ്ട് നടത്തിയ CRPF തെരച്ചിൽ ഇതുനുള്ള ഒരു ഉദാഹരണമാണ്. കാല്പ്പനിക, തീവ്ര ഇടതുപക്ഷത്തിനു എതിരെ വെസ്റ്റ് ബംഗാൾ സി.പി.ഐ (എം ) പൊതുജനങ്ങള്ക്ക് ഇടയിൽ അവബോധം വളർത്താൻ പരിശ്രമിക്കുന്നതിന്റെ ഇടയിലായിരുന്നു കേന്ദ്ര സർക്കാരിന്റെ ഈ നീക്കം എന്നത് ആരോപണങ്ങൾക്ക് ശക്തി പകരുന്നുണ്ട്. ഇതേപോലെതന്നെ ഉയർന്നു വരുന്ന പല ജനകീയ സമരങ്ങൾക്കും മാവോയിസ്റ്റ് ലേബലുകൾ ചാർത്തപ്പെടുന്നുണ്ട്. അങ്ങനെ വിപ്ലവ മുന്നേറ്റങ്ങളെ ആരംഭത്തിലെ ഇല്ലാതാക്കാൻ മാവോയിസ്റ്റ് ലേബലുകളെ ഭരണകുടത്തിനു എളുപ്പത്തിൽ ഉപയോഗപ്പെടുതാനാകുന്നു.

ഇടതുപക്ഷ വിരോധം തീർക്കാൻ മാവോയിസ്റ്റുകളെ ഉപയോഗ പ്പെടുത്തുകയും അവരുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്ത സംഭവങ്ങളെയും നിസ്സാരമായി കാണാൻ കഴിയില്ല. സി.പി.ഐ (എം ) നെ ഇല്ലായ്മ ചെയ്യാൻ വെസ്റ്റ് ബംഗാളിൽ തൃണമൂൽ കോണ്ഗ്രസ് മാവോയിസ്റ്റുകളെ കൂട്ടുപിടിച്ചതിന്റെ തെളിവുകൾ സി.പി.ഐ (എം ) കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. പക്ഷെ കേന്ദ്ര സര്ക്കാര് നടപടികള ഒന്നും സ്വീകരിച്ചിട്ടില്ല. സി.പി.ഐ (എം ) പ്രവർത്തകർ ഉൾപ്പടെയുള്ളവരെ മാവോയിസ്റ്റുകൾ കൊന്നൊടുക്കിയ സംഭവത്തെ കുറെ കുത്തക മാധ്യമങ്ങൾ കേവല ഇടതു വിരോധത്തിന്റെ പേരിൽ വാഴ്ത്തിപ്പാടിയതും സമൂഹത്തെ ഞെട്ടിച്ചിരുന്നു.

മാവോയിസ്റ്റുകൾക്ക് ഏറ്റെടുക്കാൻ പാകത്തിന് വിഷയങ്ങൾ ഭരണകുടം ഉണ്ടാക്കിയിട്ടുണ്ട്. മാവോയിസ്റ്റുകൾ അവരുടെ രാഷ്ട്രീയ പ്രചാരണങ്ങൾ ആയി ഉയർത്തുന്ന വിഷയങ്ങൾ ജന മനസ്സുകളെ ആകർഷിക്കുക തന്നെ ചെയ്യും. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ മാവോയിസ്റ്റുകൾ അഭിസംബോധന ചെയ്യുന്നു എന്ന പ്രതീതി ഉണ്ടാകും . പക്ഷെ ബദലുകളെ പറ്റി സംസാരിക്കാൻ അവര്ക്ക് കഴിയാതെ പോകുന്നു.സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടക്കാനും അവ പരിഹരിക്കാനുമുള്ള ഇച്ശാ ശക്തിയും ആർജ്ജവവും കാണിക്കണം. സൈനിക നടപടികള്ക്ക് മുൻപേ മാവൊയിസ്ട്ടുകലുമായി ചര്ച്ചയ്ക്ക് തയ്യാറാവുകയും, അവരുമായി സംവദിക്കുകയും വേണം. ലക്ഷങ്ങളും കൊടികളും മുടക്കി മാവോയിസ്റ്റ് വേട്ടയ്ക്ക് ഇറങ്ങുന്നതിനു മുൻപ് സർക്കാർ ആശയപരമായും രാഷ്ട്രീയമായും അവരെ നേരിടെണ്ടാതുണ്ട്. അവരുയർത്തുന്ന പ്രശ്നങ്ങളെ പരിഹരിക്കേണ്ടതുണ്ട്. ആദിവാസികൾ ഉൾപ്പടെയുള്ള ജന വിഭാഗങ്ങൾ തങ്ങൾക്കു മാവോയിസ്റ്റുകളെ ആവശ്യമില്ല എന്ന് പറയുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തണം. അതിനു സർക്കാർ ഉണർന്നു പ്രവർത്തിക്കുകയും തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ഉത്തരവാദിത്വം നിര്വ്വഹിക്കുകയും ചെയ്യണം. അല്ലാത്തിടത്തോളം കാലം മാവോയിസ്റ്റുകളെ ഭയക്കെണ്ടതുണ്ട്.

Wednesday, June 26, 2013

സെക്കുലർ ദേവിയുടെ നാമത്തിൽ തന്നെ - ആമേൻ

ഇന്ത്യ പോലെയൊരു "സെക്കുലർ " രാജ്യത്ത് മതങ്ങളെ "ഒരേപോലെ" സുഖിപ്പിക്കാൻ ഭരണകുടത്തിനു എന്താണ് വഴി? മത സമ്മേളനങ്ങളിൽ പ്രസംഗിക്കാൻ പോയിട്ട് " ഈ നാടിനും സംസ്കാരത്തിനും നിങ്ങൾ ഉലുത്തി തന്ന സേവനങ്ങൾ പ്രശംസനീയമാണ് തേങ്ങ ക്കൊലയാണ് , നിങ്ങളെ സംരക്ഷിക്കുന്നത് ഞങ്ങളുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കുന്നു ..." എന്നൊക്കെ പ്രസംഗിച്ചു മത ജീവികളുടെ കയ്യടിയും വോട്ടും വാങ്ങുന്നത് ഇപ്പോഴും പുതുമയുള്ള ഒരു തന്ത്രം... പിന്നെ, റാസാ-റാലി-എഴുന്നെളിപ്പ്-ഉത്സവം - പെരുന്നാൾ- കണ്‍വൻഷൻ തുടങ്ങി സകല കൊപ്രായങ്ങൾക്കും സർക്കാർ വക അകമ്പടി-പ്രൊട്ടക്ഷൻ പാക്കേജ് ... കാക്കി പോലീസ്, ലൈറ്റിട്ട വണ്ടി...ഹോ...എന്റെ സെക്കുലർ ദേവി!!! പിന്നെ രാഷ്ട്രീയ തീരുമാനംഗൽക്കും നീക്കങ്ങൾക്കും മുൻപ് എല്ലാ മതത്തിന്റെയും അനുമതിയും അനുഗ്രഹവും...പോരെ?

പോരാ അണ്ണാ പോരാ ഇനിയും വേണം....

സീൻ ഒന്ന് -

നിന്റെ കയ്യിൽ അഞ്ചു രൂപാ നാണയം ഉണ്ടോ? നീ അടുത്ത തവണ ഞങ്ങക്ക് വോട്ടു കുത്തുമെങ്കിൽ ഞാൻ അതിൽ നിനക്ക് ഇഷ്ട്ടമുള്ള ദൈവത്തിന്റെ രൂപം കൊത്തി തരാം...

ഉമ്മയും തരാം വോട്ടും തരാം , എനിച്ചു അൽഫൊൻസ്സാമ്മയുടെ രൂപം മേണം ...

വോട്ടു ചെയ്യണേ , മറക്കല്ലേ....പള്ളീലും പറഞ്ഞേക്കണേ...

സീൻ രണ്ട് -

നിന്റെ കയ്യിൽ അഞ്ചു രൂപാ നാണയം ഉണ്ടോ? നീ അടുത്ത തവണ ഞങ്ങക്ക് വോട്ടു കുത്തുമെങ്കിൽ ഞാൻ അതിൽ നിനക്ക് ഇഷ്ട്ടമുള്ള ദൈവത്തിന്റെ രൂപം കൊത്തി തരാം...

ഉമ്മയും തരാം വോട്ടും തരാം, എനിക്ക് വൈഷ്ണോ ദേവിയുടെ രൂപം വേണം...

വോട്ടു ചെയ്യണേ , മറക്കല്ലേ....അമ്പലത്തിലൊന്ന് പറഞ്ഞേക്കണേ...

സീൻ 3

നിന്റെ കയ്യിൽ അഞ്ചു രൂപാ നാണയം ഉണ്ടോ? നീ അടുത്ത തവണ ഞങ്ങക്ക് വോട്ടു കുത്തുമെങ്കിൽ ഞാൻ അതിൽ നിനക്ക് ഇഷ്ട്ടമുള്ള ദൈവത്തിന്റെ രൂപം കൊത്തി തരാം...

എടാ ഹറാം പിറപ്പേ ഞങ്ങക്കിതൊന്നും ഇല്ല, ഈ ദൈവത്തിന്റെ പടമൊന്നും ...

ഒഹ് ! അയാം ദി വെരി സോറി അളിയാ...അപ്പൊ പിന്നെ, ഇങ്ങടെ കുട്ടികളുടെ വിവാഹ പ്രായം പതിനാരാക്കിയാല്ലോ ?

ഉമ്മയും തരാം വോട്ടും തരാം...

പള്ളിലോന്നു പറഞ്ഞേക്കണേ...

(ഇവിടെ ഒരു സെക്കുലർ പാട്ടിടാവുന്നതാണ്. പക്ഷെ , മതവികാരം വ്രണപ്പെടുതിയാൽ കമ്പനിക്ക്‌ അതിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല )

സീൻ 4

എടാ കള്ള നായിന്റെ മോനെ, ഞങ്ങള് സത്യ ക്രിത്യാനികള് നിങ്ങടെ ദേവീടെ പടമുള്ള നാണയം ഉപയോഗിക്കാനോ ?

അപ്പൊ ഞങ്ങള് ഭാരതീയ സംസ്ക്കാരം മുരുകെപിടിക്കുന്നവര് ഒരു വരുത്തി വിശുദ്ധയുടെ പടം വച്ച നാണയം ഉപയോഗിക്കണോ?അത് പള്ളിൽ പോയി പറയട പുല്ലേ...

എടാ കള്ള ഹിമാറെ അനക്കരിയൂല്ലേ ഞങ്ങള് ദൈവത്തിന്റെ പടം വയ്ക്കാരില്ലെന്നു ? പിന്നെ ഈ പടം വച്ച നാണയങ്ങള് ഞങ്ങളുപയോഗിക്കണോ?

വേണ്ടെട നീയീ നാണയം എല്ലാം കൂടി നിന്റെ കൊച്ചിനെ പതിനാറാം വയസ്സില് കേട്ടിച്ചയ്ക്കുമ്പോ കൊടുതുവിടെട.

നിര്തീണ്ട നായിക്കളെ...

(ഈ സീൻ നു ബ്രേക്ക്‌ ഉണ്ടായിരിക്കുന്നതല്ല )

സീൻ 4- ക്ലൈമാക്സ്‌

(എല്ലാരും എണ്ണിചു നിന്ന് കൈകൾ നീട്ടി ചൊല്ലണം)

"ഇന്ത്യ ഒരു സെക്കുലർ രാജ്യമാണ്. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കും. ക്രിസ്ത്യാനികൾ ഹിന്ദുക്കളുടെ നാണയമോ, ഹിന്ദുക്കൾ ക്രിസ്ത്യാനികളുടെ നാണയമോ , മുസ്ലിംഗൾ ഇവരുടെ രണ്ടുകൂട്ടരുടെ നാണയങ്ങളോ ഉപയോഗിക്കുന്നതും, പതിനാറു വയസ്സിലെ കല്യാണത്തെ പറ്റി മുസ്ലിങ്ങളെ മറ്റുള്ളവര കളിയാക്കുന്നതും നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇത് ലംഘിക്കുന്നവരെ മത വികാരം വ്രണപ്പെടുത്തിയത്തിനു ജയിലിൽ അടയ്ക്കുന്നത് ന്യായമെന്ന് ഞാൻ അംഗീകരിക്കുന്നു. സെക്കുലർ ദേവിയുടെ നാമത്തിൽ തന്നെ - ആമേൻ "

(കർട്ടൻ ഉണ്ടെങ്കിൽ ഇവിടെ ഇടാവുന്നതാണ് )

ഹറിയിപ്പ് : നിങ്ങൾ ഇടുന്ന പർദ്ധ , ഹിജാബ് , തൊപ്പി, കൊന്ത , കുരിശ്, ചരട് , ഏലസ് മുതലായ എല്ലാ വസ്തുക്കളും എന്റെ മത വികാരം വ്രനപെടുതുന്നത് കൊണ്ട് ഈ ബ്ലോഗിലോ , ബ്ലോഗ്‌ പരിസരത്തോ വായന നടത്തുന്ന ആരും ഈ വസ്തുക്കൾ ഉപയോഗിക്കയോ പ്രദർശിപ്പിക്കയോ ചെയ്യാൻ പാടുള്ളതല്ല ... ബിക്കോസ് ,അയാം ദി സെക്കുലർ അളിയാ...

Sunday, April 7, 2013

ഫെമൻ മുന്നേറ്റം- 'മുല മറയ്ക്കാത്ത പെണ്ണുങ്ങൾ' എന്തുകൊണ്ടാണ് ഈ "പുരോഗമനക്കാരെ " ഇത്രമേൽ പ്രകോപിപ്പിക്കുന്നത്?

ഫെമൻ (FEMEN ) മുന്നേറ്റം- 'മുല മറയ്ക്കാത്ത പെണ്ണുങ്ങൾ' എന്തുകൊണ്ടാണ് ഈ "പുരോഗമനക്കാരെ " ഇത്രമേൽ പ്രകോപിപ്പിക്കുന്നത്? ഈ പ്രകോപനത്തിൻറെ അടിസ്ഥാനം സദാചാര ബോധ്യങ്ങളോ , അതോ മത ബോധ്യങ്ങളോ ? സദാചാര ബോധ്യങ്ങൾ എങ്കിൽ നിങ്ങളുടെ ഈ പുരോഗമനപരതയെ ഞങ്ങൾക്ക് കാറി തുപ്പേണ്ടി വരും; മത ബോധ്യങ്ങൾ എങ്കിൽ നിങ്ങളുടെ മതമൗലിക വാദത്തെയും. JNU-HCU ജമാത് ബുദ്ധിജീവികൾ പ്രചരിപ്പിക്കുന്ന ഫെമെൻ മുന്നേറ്റ വിരുദ്ധതയ്ക്ക് എതിരെ...

തങ്ങൾ നേരിടുന്ന അടിച്ചമർത്തലുകൾക്കും, പീഡനങ്ങൾക്കും എതിരെയുള്ള ടുണീഷ്യൻ സ്ത്രീകളുടെ ശബ്ദം പുറം ലോകത്തെ കേൾപ്പിക്കാൻ ആമിന ടിലോർ എന്ന പത്തൊൻപതുകാരി ടുണീഷ്യൻ പെണ്‍കുട്ടി തന്റെ മാറിൽ "FUCK YOUR MORALS " എന്നെഴുതി ഫേസ് ബുക്കിൽ ചിത്രം അപ് ലോഡ് ചെയ്തതോടെയാണ് "വിവാദങ്ങൾ "ക്ക് തുടക്കം. ശരിയാ നിയമ പ്രകാരം അവളെ കല്ലെറിഞ്ഞ് കൊല്ലും എന്ന അവസ്ഥയിൽ ഫെമെൻ എന്ന Ukrainian ഫെമിനിസ്റ്റ് സംഘടന അവൾക്കു പിന്തുണയുമായെത്തുന്നു - "ഞങ്ങളുടെ മുലകൾ നിങ്ങളുടെ കല്ലുകളെക്കാൾ മാരകമാണ് ". ഇസ്ലാമികമോ അല്ലാത്തതോ ആയ എല്ലാവിധ നാരീവിദ്വേഷങ്ങളേയുമാണ്‌ കല്ലെറിഞ്ഞ് കൊല്ലേണ്ടതെന്നും അവർ വിളിച്ചുപറയുന്നു.

മാറ് കാട്ടിയുള്ള സമര രീതി പുതിയതല്ല . 1914 ലെ റഷ്യൻ Doukhobor മുന്നേറ്റം, PETA ആക്ട്ടിവിസ്ട്ടുകളുടെ ശ്രദ്ധക്ഷണിക്കൽ സമരങ്ങൾ , BREASTS NOT BOMB, CODE PINK പോലെയുള്ള സംഘടനകളുടെ യുദ്ധ വിരുദ്ധ പ്രകടനങ്ങൾ , ഇന്ത്യയിൽ AFSPA യ്ക്കെതിരെ നോർത്ത് -ഈസ്റ്റ്‌ അമ്മമാർ നടത്തിയ പ്രക്ഷോഭം തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. മുൻപ് സൂചിപിച്ച ഫെമെൻ - ലൈംഗിക വിനോദ സഞ്ചാര തിനെതിരെയും, “PUTIN GO TO HELL! DEMOCRACY, DEMOCRACY”എന്ന് അലറി റഷ്യൻ പ്രസിഡന്റിനു നേരെയും,മുൻ പോപ്പ് - ബെനെഡിക്റ്റ് പതിനാറാമൻ പടിയിറങ്ങിയപ്പോൾ "BYE BYE BENEDICT , NO MORE HOMOPHOBE " എന്ന് മുദ്രാവാക്യം ഉയർത്തിയും മറ്റും മാറ് കാട്ടി പ്രക്ഷോഭം നടത്തിയിട്ടുള്ളവരാണ്, സദാചാര കോമരങ്ങളെ ഞെട്ടിച്ചവരാണ് . ടുണീഷ്യൻ വനിതകൾക്ക് നേതൃപാടവം നല്കുക, അവരെ ബൌദ്ധികമായും , ധാർമികമായും മികച്ചവരാക്കുക തുടങ്ങിയവയാണ് ഫെമെന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ . ഈ രാജ്യത്ത് ഞങ്ങളുടെ സമരങ്ങൾ ശ്രദ്ധിക്കപെടാൻ മറ്റു മാർഗങ്ങളില്ലെന്നും അവർ പറയുന്നു. റാഡിക്കൽ ഫെമിനിസ്റ്റുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അവർ ലൈംഗിക വ്യെവസായത്തിനു എതിരെ , മതത്തിന്റെ അബോർഷൻ നിരോധനം ഉൾപ്പടെയുള്ള സ്ത്രീ വിരുദ്ധതയ്ക്കെതിരെ, പുരുഷ കേന്ദ്രീകൃത വ്യെവസ്ഥയ്ക്കെതിരെ , ലൈംഗിക ബഹുസ്വരർ -LGBT നേരിടുന്ന അസമത്വത്തിനു എതിരെ ഉൾപ്പടെ പുരോഗമന ചിന്താഗതിക്കാർ ഉയർത്തുന്ന ഒട്ടേറെ പ്രശ്നങ്ങൾക്കെതിരെ ഫെമെൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു . ശരിയാ നിയമത്തിലെയും, ഇസ്ലാമിസത്തിലെയും സ്ത്രീവിരുദ്ധതകൾ -അനുഭവത്തിൽ നിന്നാവണം, അതിനെതിരെയും ഫെമെൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.

സമരത്തിന്റെ ക്ലീഷേ ഭാവങ്ങളിൽ നിന്നും ഒരു കൂട്ടം മാറി ചിന്തിക്കുമ്പോൾ പുരോഗമന ചിന്താഗതിക്കാർ അതിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത് ? പ്രത്യേകിച്ചും, സമര കാരണങ്ങൾ ഏറെക്കുറെ ഒന്നാകുമ്പോൾ? അതോ, മത സഹിത സമൂഹത്തിലാണ് സമരം നടക്കുന്നത് എന്ന ഒറ്റ കാരണം കൊണ്ട് സമരം മത വിരുദ്ധത ആണ് എന്നങ്ങ് ലേബൽ ഒട്ടിച്ചു കളയാമോ? സമര രൂപത്തോടുള്ള നിങ്ങളുടെ മതപരമായതോ, സദാചാര പരമായതോ ആയ വിയോജിപ്പുകല്ക്ക് നിങ്ങൾ എന്തിനാണ് ഫെമെൻ മുന്നേറ്റത്തെ കേവലം ഒരു ഹിജാബ് വിരുദ്ധ സമരമാക്കി, ഹിജാബിൽ ഒതുക്കുന്നത്‌? പിന്നെ, എപ്പോളാണ് അവർ ഈ സമര രൂപം അവസാനത്തെ മികച്ച രൂപമാണെന്നും, സ്ത്രീയുടെ വസ്ത്രം എത്രെയും അഴിക്കപെടുന്നുവോ, അത്രയും അവർ ഫെമിനിസ്റ്റുകൾ ആകുന്നു എന്നും മറ്റും അങ്ങ് പ്രഖ്യാപിച്ചു കളഞ്ഞത്? വളച്ചൊടിക്കലുകൾക്ക് ഒരു പരിധിയില്ലേ? പിന്നെ, മാറ് കാട്ടുന്നത് വെറും ലൈംഗിക പ്രകടനമാക്കി മാത്രം കണ്ടാൽ, അത് നിങ്ങൾ സ്ത്രീ ശരീരത്തെ സമീപിക്കുന്നതിന്റെ പ്രശ്നമാണ്.

സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ വിമോചനം, പുരോഗമന പരത എന്നൊക്കെ രായ്ക്കു രാമാനം പ്രസംഗിക്കുന്ന JNU -HCU ജമാത് ബുദ്ധിജീവികൾക്ക് എന്താണ് ഒരു മനം മാറ്റം? ശരിയാ നിയമം സ്ത്രീവിരുദ്ധമല്ലെ എന്ന് ചോദിക്കുമ്പോൾ , ശരിയാ നിയമത്തിന് പല വ്യാഖ്യാനങ്ങൾ ഉണ്ടെന്നും, ഞങ്ങൾ പുരോഗമന വായനക്കാരാനെന്നുമായിരുന്നു ഈ ബുദ്ധിജീവികൾ ഇത്രനാളും പറഞ്ഞിരുന്നത്. ഒരു പരിഷ്കൃത സമൂഹത്തിൽ അതാണ്‌ വേണ്ടതും. എല്ലാ മതങ്ങളും അടിസ്ഥാനപരമായി സ്ത്രീ വിരുദ്ധവും, പുരുഷ കേന്ദ്രീകൃതവുമാനെന്നിരിക്കെ, അതിനെ കാലാനുസ്രിതമായി പുരോഗമനപരമായ വായനകൾക്ക് വിധേയമാക്കുകആണ് പോം വഴി.പക്ഷെ, ഇപ്പോൾ "പുരോഗമന വാദികൾ" ത്തന്നെ തിരിഞ്ഞു കുത്തുന്നു. ഫെമെൻ പറയുന്നു-

FEMEN - is the name of the new woman FEMEN - is the new Amazons, capable to undermine the foundations of the patriarchal world by their intellect, sex, agility, make disorder, bring neurosis and panic to the men's world. FEMEN – is the ability to feel the problems of the world, beat it with the naked truth and bare nerve. FEMEN – is a hot boobs, a cool head and clean hands. Be FEMEN - means to mobilize every cell of your body on a relentless struggle against centuries of slavery of women! FEMEN – is an ideology of SEXTREMISM. FEMEN - is a new ideology of the women's sexual protest presented by extreme topless campaigns of direct action . FEMEN – is sextremism serving to protect women's rights, democracy watchdogs attacking patriarchy, in all its forms: the dictatorship, the church, the sex industry. The magic of the body get your interested, the courage of the act make you want to riot. Come out, Go topless and Win!

നിങ്ങൾ ജമാതുകാർ അവകാശപ്പെടുന്നതുപോലെ, പുരോഗമന പരവും, സാമൂഹിക മുന്നേറ്റത്തിന്റെ പോരാളികളും ആണ് നിങ്ങളെങ്കിൽ ദാ ഈ ചോദ്യം നിങ്ങള്ക്ക് മുൻപിൽ -ഫെമൻ മുന്നേറ്റം- 'മുല മറയ്ക്കാത്ത പെണ്ണുങ്ങൾ' എന്തുകൊണ്ടാണ് ഈ "പുരോഗമനക്കാരെ " ഇത്രമേൽ പ്രകോപിപ്പിക്കുന്നത്?

അടിക്കുറുപ്പ്‌: : ജമാത് ഇസ്ലാമി, മുസ്ലിം ലീഗ് തുടങ്ങിയ സംഘടനകൾക്കെതിരെ എടുക്കുന്ന നിലപാടുകൾ മുസ്ലിം മത വിരുദ്ധ നിലപാടുകളായി കാമ്പുസിൽ പ്രചരിപ്പിക്കുന്നവർ എന്നത്തേയും പോലെ, അവരുടെ "രാഷ്ട്രീയ പ്രവര്ത്തനം" വളരെ ഭംഗിയായി നിർവഹിക്കുന്നു എന്ന് മാത്രമേ കരുതുന്നൊള്ളൂ . നന്ദി- "മുസ്ലിം വിരുദ്ധ ക്രിസ്ത്യൻ ഫണ്ടമെന്റലിസ്ട്ട് " എന്ന ലേബൽ ചാർത്തി തന്നതിന്.

Friday, March 8, 2013

റാഡിക്കലുകള്‍ എന്തിനു മിണ്ടാതിരിക്കണം?

ശാസ്ത്ര/ശാസ്ത്ര- സാങ്കേതിക വിദ്യാര്‍ഥികളെ സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ക്കൂടി പഠിപ്പിക്കാന്‍ യൂണിവേര്‍സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ രാജ്യത്തെ എല്ലാ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കും കത്ത് അയച്ചിരിക്കുന്നു. ശാസ്ത്ര/ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസം ഉളവാക്കുന്ന താര്‍ക്കിക ബോധവും ,യുക്തിയില്‍ അധിഷ്ട്ടിതമായ ചിന്താ രീതിയും ന്യായ വാദവും അതുവഴിയുള്ള തീവ്ര സമീപനങ്ങളും തണുപ്പിച്ച് മനുഷ്യാവകാശ പ്രശ്നങ്ങളോടും മാനുഷിക മൂല്യങ്ങളോടും മൃദു സമീപന രീതി അവലംബിക്കാന്‍ രാജ്യത്തെ യുവജനങ്ങളെ പ്രാപ്തരാക്കുക അഥവാ 'ഡി -റാഡിക്കലൈസ്' ചെയ്യുക എന്നതാണ് ലക്‌ഷ്യം. നാഷണല്‍ ഇന്‍റഗ്രെഷന്‍ കൌണ്‍സില്‍ യു.ജി.സി. ക്ക് സമര്‍പ്പിച്ച നിര്‍ദേശങ്ങളുമായി ബന്ധപെട്ടാണ് ഈ തീരുമാനം.

ശാസ്ത്ര/ശാസ്ത്ര-സാങ്കേതിക വിദ്യാര്‍ഥികളെ സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ക്കൂടി പഠിപ്പിക്കാനുള്ള തീരുമാനം ഒറ്റ നോട്ടത്തില്‍ വളരെ പുരോഗമനപരമായ ഒന്നാണെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട് . എല്ലാ വിദ്യാര്‍ഥികളെയും രാഷ്ട്രീയ- സാമൂഹികാവബോധം ഉള്ളവരാക്കുക എന്നതല്ലേ ഇവിടത്തെ ഓരോ രാഷ്ട്രീയ ജീവിയും സ്വപ്നം കണ്ടത്? പിന്നെ എന്താണ് പ്രശ്നം? ഇതിന് ഉത്തരം ലഭിക്കണമെങ്കില്‍ അഥവാ,യു.ജി.സി യുടെ ഈ തീരുമാനം എങ്ങനെയാണ് വീപരീത ഫലം ഉളവാക്കുക എന്ന് വ്യക്തമാകണമെങ്കില്‍ നമ്മുടെ കലാലയങ്ങളില്‍ എന്ത് സാമൂഹിക ശാസ്ത്രമാണ് പഠിപ്പിക്കപെടുന്നത്‌ എന്ന് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അടിക്കടിയുണ്ടാകുന്ന മനുഷ്യാവകാശ പ്രശ്നങ്ങളോടും, നീതി നിഷേധത്തോടും, ഭരണകുട ഭീകരതയോടും, അഴിമതിയോടുമൊക്കെ പ്രതികരിച്ചുകൊണ്ട് യുവജനങ്ങള്‍ ലോകമെമ്പാടും തെരുവില്‍ ഇറങ്ങുന്ന ചരിത്ര ഘട്ടത്തില്‍ നാഷണല്‍ ഇന്‍റഗ്രെഷന്‍ കൌണ്‍സില്‍ യു.ജി.സി. യെ കൂട്ടുപിടിച്ച് രാജ്യത്തെ കലാലയങ്ങള്‍ ''ഡി -റാഡിക്കലൈസ്' ചെയ്യാന്‍ ശ്രമിക്കുന്നു എന്നത് ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഒരു വലതുപക്ഷ അജണ്ട എന്ന നിലയില്‍ മാത്രമേ കാണാന്‍ സാധിക്കൂ.

നമ്മുടെ സ്കൂള്‍ തലം മുതല്‍ മുകളിലേക്ക് ഓരോ ക്ലാസുകളിലും പഠിപ്പിക്കപെടുന്ന സാമൂഹിക ശാസ്ത്രത്തിന്‍റെ രാഷ്ട്രീയത്തെപറ്റി , മികച്ച രാഷ്ട്രീയ- സാമൂഹിക ബോധമുള്ള കുറെ അദ്ധ്യാപകരുടെ രാഷ്ട്രീയത്തെ, ബോധ്യങ്ങളെ ക്ലാസ് റൂമുകളില്‍ നമ്മുടെ പാഠപുസ്തകങ്ങള്‍ അട്ടിമറിക്കുന്ന വിധങ്ങളെപറ്റി ഗൌരവപരമായി ചിന്തിക്കേണ്ടതുണ്ട്. ശരിയായ വിദ്യാഭ്യാസം ഒരുവനിലെ വിപ്ലവബോധത്തെ ഉണര്‍ത്താന്‍ പര്യാപ്തമാണ് എന്ന ചിന്ത ഇവിടത്തെ ഓരോ വലതുപക്ഷ ബൂര്‍ഷ്വാസിക്കും ഡെമോക്ലീസിന്‍റെ വാളാകുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ വലതുപക്ഷ കുത്തകകള്‍ നടത്തുന്ന ഇടപെടലുകളും ഉള്‍ക്കളികളും നഗ്നമാണെന്നതുകൊണ്ട് നമ്മുടെ സാമൂഹിക ശാസ്ത്ര അധ്യാപനത്തിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയവും യാഥാസ്ഥിതികത്വവും തെല്ലും അത്ഭുതത്തിന് വഴിവയ്ക്കുന്നില്ല. ഒരുവനില്‍ രൂപപെടുന്ന താര്‍ക്കിക ബോധവും യുക്തിചിന്തയും , വിപ്ലവ മോഹവും എല്ലാം തുടക്കത്തിലേ പാടെ നുള്ളിക്കളയാന്‍ പര്യാപ്തമാക്കി നിര്‍ത്തിയിരിക്കയാണ് നമ്മുടെ സാമൂഹിക ശാസ്ത്ര ക്ലാസുകള്‍. .ഈ തീവ്ര വലതുപക്ഷ റിപ്പെയര്‍ ഷാപ്പുകളിലെക്കാണ് ശാസ്ത്ര ബോധമുള്ള , യുക്തിബോധമുള്ള ജീവികളെ പ്രവേശിപ്പിക്കാന്‍ യു.ജി.സി. തുനിയുന്നത് .

ഏതു നൂറ്റാണ്ടിലേതാണ് നമ്മുടെ സിലബസുകള്‍? പുതിയ കാലത്തിന്‍റെ ഏതു വെല്ലുവിളികളെയാണ് നമ്മള്‍ ക്ലാസുകളില്‍ അഭിസംബോധന ചെയ്യുന്നത്? ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നടക്കുന്ന /നടന്നിട്ടുള്ള വിപ്ലവ സാമൂഹിക മുന്നേറ്റങ്ങളെ എത്ര നിസ്സാരവത്കരിച്ച്, പൈങ്കിളിവത്കരിച്ച് ഒക്കെയാണ് നമ്മുടെ സാമൂഹിക ശാസ്ത്ര പുസ്തകങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്‌. അനുദിനം വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ പ്രശ്നങ്ങളോടും , നീതി നിഷേധത്തോടും ഒക്കെ തീവ്ര മൃദു സമീപനം സ്വീകരിക്കാനല്ലാതെ മറ്റെന്താണ് നമ്മുടെ പുസ്തകങ്ങള്‍ ആഹ്വാനം ചെയ്യുന്നത്? ബൂര്‍ഷ്വാ ജീവിതത്തെ മഹത്വവത്കരിക്കയും , അത് കുട്ടികളെ സ്വപ്നം കാണിക്കുകയും ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്യങ്ങളില്‍ നിന്ന് അവരെ ആട്ടിപ്പായിക്കുകയും അല്ലാതെ മറ്റെന്താണ് നമ്മുടെ ക്ലാസ് മുറികളില്‍ സംഭവിക്കുന്നത്‌? ഒരദ്ധ്യാപകനു തന്‍റെ വിദ്യാര്‍ഥികളുമായി രാഷ്ട്രീയപരമായി സര്‍ഗ്ഗാത്മക സംവാദത്തിനു നമ്മുടെ വിദ്യാഭ്യാസ ചട്ടകൂടില്‍ എവിടെയാണ് സ്വാതന്ത്ര്യം? എന്നാല്‍ അക്കാദമികമായി സ്വയംഭരണാവകാശം ഉള്ള ചില സര്‍വ്വകലാശാലകളും മറ്റും ഇതിനു അപവാദമാവുന്നുണ്ട് . പക്ഷെ, അവിടെയും തീവ്ര വലതുപക്ഷ അദ്ധ്യാപക നിയമനങ്ങളും മറ്റും നടത്തി വലതുപക്ഷം തങ്ങളുടെ കൊടിനാട്ടുന്നുണ്ട്. ഈ പരിസരങ്ങളില്‍ വേണം 'ഡി -റാഡിക്കലൈസെഷ'നെ വീക്ഷിക്കാന്‍.

'ഡി-റാഡിക്കലൈസ് ' ചെയ്യുക എന്നതിന് സാമൂഹിക വിരുദ്ധ അംശങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന് ഔദ്യോഗിക വിവക്ഷ. വലതുപക്ഷ രാഷ്ട്രീയമല്ലാത്തതിനെയൊക്കെ സാമൂഹിക വിരുദ്ധമെന്നും ഭീകരമെന്നും ഒക്കെ മുദ്രകുത്തിപ്പോരുന്ന സാമ്രാജിത്വ അജണ്ടയുടെ പുതിയ ഒരദ്ധ്യായം എന്നല്ലാതെ ഈ നീക്കത്തെ എങ്ങനെയാണ് വിലയിരുത്താനാവുക . രാഷ്ട്രീയ ജീവിതങ്ങളുടെ ഗര്‍ഭപാത്രത്തെ-കലാലയങ്ങളെ "ഡി-റാഡിക്കലൈസ് ' ചെയ്യുക എന്നത് കാലങ്ങളായി വലതുപക്ഷ-മുതലാളിത്വ-ബൂര്‍ഷ്വാ ശക്തികള്‍ നിശബ്ദമായി ചെയ്തു പോരുന്നതാണ്. പക്ഷെ ഇപ്പൊളതിനു ശബ്ദം ഉണ്ടായിരിക്കുന്നു-അത്രമാത്രം. ഉദാഹരണത്തിന് -കേരളത്തിലെ മിക്ക കലാലയങ്ങളും പുതിയ കാലഘട്ടത്തില്‍ രാഷ്ട്രീയ ചാപിള്ളകളെ പ്രസവിക്കേണ്ട ഗതികെടിലേക്ക് എടുത്തെറിയപ്പെട്ടത് എങ്ങനെയാണ് ? കലാലയ രാഷ്ട്രീയ നിരോധനത്തെ കയ്യടിച്ച് സ്വീകരിക്കുന്ന തരത്തിലേക്ക് കേരള ജനത മാറ്റിതീര്‍ക്കപെട്ടതെങ്ങനെയാണ്? . ക്യാമ്പസ്‌ ജീവികള്‍ റാഡിക്കലായപ്പോള്‍ ബൂര്‍ഷ്വാ ശക്തികള്‍ പറഞ്ഞുറപ്പിച്ചു-ഭീകരത. സമരങ്ങള്‍ കൊടുംബിരികൊണ്ടപ്പോള്‍ സമര കാരണങ്ങളെപ്പറ്റി പറയാതെ അവര്‍ വാര്‍ത്തകള്‍ സൃഷ്ട്ടിച്ചു- വന്‍പിച്ച നാശ നഷ്ട്ടങ്ങള്‍ . രാഷ്ട്രീയമില്ലാത്ത ,സമരങ്ങളില്ലാത്ത, പോസ്റ്ററുകള്‍ പതിയാത്ത , യൂണിഫോം നിര്‍ബന്ധമുള്ള , സ്കൂളുകള്‍ക്ക് സമാനമായ കലാലയങ്ങള്‍ക്ക്‌ യു .ജി.സി. യും നാക്കും ചേര്‍ന്ന് ഗ്രേഡ് പതിപ്പിച്ചു- എ പ്ലസ്‌.. പിന്നെ, വന്‍പിച്ച ഫണ്ടിംഗ്. കലാലയങ്ങള്‍ എ പ്ലസിനായി മത്സരിക്കുന്നു. രാഷ്ട്രീയമില്ലെങ്കിലെന്തു , നമുക്ക് മികച്ച കലാലയങ്ങളില്‍ തന്നെ പഠിക്കണം. മധ്യവര്‍ഗ്ഗതിനും സന്തോഷം. പക്ഷെ നോക്കു, രാഷ്ട്രീയം നിരോധിച്ച കലാലയങ്ങളില്‍ മാനേജ്മെന്‍റെ ഒത്താശയോടെ എങ്ങനെയാണ് വലതുപക്ഷ വിദ്ധ്യാര്‍ഥി സംഘടനകളും , ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നതെന്ന്. എന്തായാലും മികച്ച തന്ത്രം തന്നെ.

കാമ്പുസുകളില്‍ ബൂര്‍ഷ്വാ ജീവികള്‍ മുന്‍പോട്ടു വയ്ക്കുന്ന ജീവിതത്തെ വാരിപ്പുണരാന്‍ തയ്യാറെടുക്കുന്നവര്‍ക്കിടയില്‍ കുറെ ആളുകള്‍ ഉണ്ടാവും-ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ അസ്വസ്തര്‍ , എല്ലാം മാറ്റിമറിക്കണമെന്ന് സ്വപ്നം കാണുന്നവര്‍-- അവരെ 'ഡി-റാഡിക്കലൈസ് ' ചെയ്യണമത്രേ . സര്‍വ്വവും വെട്ടിപ്പിടിക്കുന്ന മുതലാളിത്വ -സാമ്രാജിത്വ ശക്തികള്‍ക്കു മുന്‍പില്‍ ഒച്ചാനിച്ച് നില്‍ക്കുന്ന, നിശബ്ധമായ ഒരു തലമുറയെ സൃഷ്ട്ടിക്കാന്‍ അല്ലാതെ മറ്റെന്തിനാണ് ഈ ചെയ്തികള്‍? മാര്‍ക്സിന്‍റെ വാക്കുകള്‍ കടമെടുത്താല്‍ മൊത്തത്തില്‍ ബൂര്‍ഷ്വാസിയുടെ പോതുക്കാര്യങ്ങള്‍ നടത്തുന്ന ഒരു കമ്മറ്റിയുടെ മികച്ച ഒരു പ്രവര്‍ത്തനം.

യു.ജി.സി. യുടെ ഈ നീക്കത്തോട് കടുത്ത വിയോജിപ്പുകളും വിമര്‍ശനങ്ങളും പുറത്തുവന്നുകഴിഞ്ഞു. യു.ജി.സി. യുടെ വാദത്തെ വ്യാജം എന്ന് ഡല്‍ഹി സര്‍വ്വകലാശാലാ ഗണിത ശാസ്ത്ര വകുപ്പിലെ പ്രൊഫ: നന്ദിതാ നാരായണ്‍ വിശേഷിപ്പിച്ചു. മികച്ച സാമൂഹിക ശാസ്ത്ര വിദ്യാര്‍ഥിക്കും റാഡിക്കല്‍ ആകാമെന്നിരിക്കെ ഈ നീക്കം ലക്ഷ്യം വയ്ക്കുന്നത് ക്യാമ്പസുകള്‍ അരാഷ്ട്രീയവത്കരിക്കുക എന്നത് മാത്രമാണെന്നും അവര്‍ വിലയിരുത്തുന്നു. ബദല്‍ ചിന്തകളെ ഇല്ലായ്മ ചെയ്യാനുള്ള സ്റ്റേറ്റ് ന്‍റെ ശ്രമമാണിതെന്നു മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അബ്ദുല്‍ ഷബാന്‍ കുറ്റപ്പെടുത്തുന്നു. ഒരു മതത്തെ മുന്‍നിര്‍ത്തി റാഡിക്കലൈസ്ട് യൌവ്വനങ്ങളെ പറ്റി നടക്കുന്ന മുഖ്യധാരാ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട് ഈ നീക്കമെന്ന് ജാമിയ മില ഇസ്ലാമിയയിലെ പ്രൊഫ: മനീഷാ സീതി . സര്‍വ്വകലാശാല വിദ്യാഭ്യാസമുള്ള , സാങ്കേതിക പരിജ്ഞാനമുള്ള ചെറുപ്പക്കാര്‍ തീവ്രാദത്തിലേക്ക് തിരിയുന്നു എന്ന പോതുബോധത്തിനോപ്പം യു.ജി.സി. പോലെയുള്ള ഒരു സ്ഥാപനം നില്‍ക്കുന്നു എന്നത് ഇവരെ അത്ഭുതപെടുത്തുന്നുണ്ട്‌. അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യപെടുന്നുണ്ട് എന്നതിനെ പാടെ നിരാകരിക്കാന്‍ ആവില്ലെങ്കിലും തീവ്രവാദതിന്‍റെയും , സാമൂഹിക വിരുദ്ധതയുടെയും അടിസ്ഥാന കാരണങ്ങള്‍ -തൊഴിലില്ലായ്മ പോലുള്ളവ പരിഹരിക്കാതെ ഒരു പ്രത്യേക വിദ്യാഭ്യാസ രീതിയെ കുറ്റം പറയുന്നതിനെ ന്യായീകരിക്കാന്‍ ആകുന്നില്ലെന്നും ഷബാന്‍ പറയുന്നു. നാഷണല്‍ ഇന്‍റഗ്രെഷന്‍ കൌണ്‍സില്‍ അംഗവും നാഷണല്‍ കമ്മിഷന്‍ ഫോര്‍ മിനോരിട്ടീസ് ചെയര്‍മാനുമായ വജാഹത് ഹബിബുല്ലാഹ് യു.ജി.സി. നിര്‍ദേശത്തിന്റെ ഉദ്ദേശശുദ്ധിയെ പറ്റി സംശയം പ്രകടിപ്പിച്ചു. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നു ആരോപിച്ചുകൊണ്ട്‌ മറ്റൊരംഗമായ നവൈദ് ഹമിദും രംഗത്തെത്തി . ഇതിനോടെല്ലാം തണുത്ത പ്രതികരണം മാത്രമാണ് യു.ജി.സി. കൈകൊള്ളുന്നത്‌.

വിവിധങ്ങളായ അടിച്ചമര്‍ത്തലുകളെ , സമൂഹിക ഉച്ച-നീച്ചത്വങ്ങളെ , അസമത്വത്തെ, ഇപ്പോളും ശക്തമായി തുടരുന്ന ജാതീയതയെ , വര്‍ഗീയതയെ, ചൂഷണത്തെ , അവനവന്‍റെ വികാസ ചരിത്രത്തെ ഒക്കെ ക്ലാസ് മുറികളില്‍ സജീവമായി ചര്‍ച്ച ചെയ്യുകയും , അത് അന്വേഷിക്കപെടുകയും അതുവഴി പരിഹരിക്കപെടുകയും ഒക്കെ ചെയ്യുമെന്നു കരുതിയവര്‍ക്ക്, വിദ്യാഭ്യാസം സാമൂഹിക പുരോഗതിക്കു വഴി തെളിക്കുമെന്നു കരുതിയവര്‍ക്ക് തെറ്റി. എത്ര ആത്മവിശ്വാസത്തിലാണ് ഇവിടത്തെ വലതുപക്ഷം-- സാമൂഹിക ശാസ്ത്ര ക്ലാസുകളില്‍ ഡീ -റാഡിക്കലൈസെഷന്‍ നടക്കുമത്രേ.

അല്ലെങ്കില്‍ത്തന്നെ ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയെപ്പറ്റി ഇവടത്തെ ഭരണകുടത്തിനു സര്‍വ്വവും മുതലാളിത്വ -സാമ്രാജിത്വ ശക്തികള്‍ക്കു മുന്‍പില്‍ അടിയറവ് വയ്ക്കുക എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും സ്വപ്നമുണ്ടോ, ലക്ഷ്യമുണ്ടോ ,? രാജ്യത്തെ സംബന്ധിച്ച്, അതിലെ ജനങ്ങളെ സംബന്ധിച്ച് ഉത്തരവാദിത്വ ബോധമുള്ള ഒരു ഭരണകുടത്തിന് ശാസ്ത്ര/ശാസ്ത്ര-സാങ്കേതിക വിഷയങ്ങളെ എങ്ങനെയാണ് രാഷ്ട്രീയപരമായി ഇത്തരത്തില്‍ അഭിസംബോധന ചെയ്യാനാവുക?

എന്ത് വിലകൊടുത്തും ഈ തീരുമാനത്തെ എതിര്‍ത്ത് തോല്‍പ്പിച്ചേ മതിയാവു. ക്ലാസ് മുറികളില്‍ നമുക്ക് റാഡിക്കല്‍ സാമൂഹിക ശാസ്ത്ര വിദ്യാര്‍ഥികള്‍ കുറേപ്പെരെങ്കിലും ഉണ്ടല്ലോ. താന്‍ പഠിക്കുന്ന ശാസ്ത്രത്തിന്‍റെ /സാങ്കേതിക- ശാസ്ത്രത്തിന്‍റെ രാഷ്ട്രീയം അറിയുന്നവര്‍-- അന്വേഷിക്കുന്നവര്‍ ഉണ്ടല്ലോ. വിപ്ലവം സ്വപ്നം കാണുന്നവര്‍ നമ്മുടെ കാമ്പുസുകളില്‍ ഉണ്ടല്ലോ.വരൂ നമുക്ക് പുറത്തിറങ്ങാം. റാഡിക്കലുകള്‍ എന്തിനു മിണ്ടാതിരിക്കണം?

News Ref: www.ugc.ac.in, www.firstpost.com, www.deccanherald.com.

Saturday, February 2, 2013

കമല്‍ ഹസ്സന്‍, താങ്കള്‍ ഒരു പെരുത്ത കള്ളനാണ്...

വിശ്വരൂപം എന്ന സിനിമയെ , അതിന്‍റെ ഉള്ളടക്കത്തോടൊപ്പം , റിലീസ് സംബന്ധിയായ പ്രശ്നങ്ങളും, അനുബന്ധ നീക്കങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ അത് മുന്‍പോട്ടു വയ്ക്കുന്ന രാഷ്ട്രീയം -" മതേതരവാദികള്‍ ഇന്ത്യ വിടുക" എന്നുതുതന്നെ ആവുന്നുണ്ട്‌. ആഘോഷിക്കപ്പെടുന്ന നിരീശ്വരവാദിയും മതെതരവാദിയുമായ കമല്‍ ഹസ്സന്‍ ദാ രാജിയാവുന്നു - മതങ്ങള്‍ക്ക് ,മത മൌലീക വാദികള്‍ക്ക്, 'കലാകാരിയായ' ജയലളിതയ്ക്ക് ഒക്കെ മുന്‍പില്‍ . ഹാ കഷ്ട്ടം കമല്‍ ഹസ്സന്‍- വിശ്വരൂപതിലെ കുറെ ഭാഗങ്ങള്‍ ഒഴിവാക്കി ആ സിനിമ പ്രദര്‍ശിപ്പിക്കാനായിരുന്നെങ്കില്‍ എന്തിനായിരുന്നു ഇവിടത്തെ കുറെ മതേതര വാദികളെ ഇത്ര കൊതിപ്പിച്ചത്? അവര്‍ക്ക് താങ്കള്‍ ഇന്ത്യന്‍ മണ്ണില്‍ അവരുടെ ഇടത്തിന് വേണ്ടി പോരാടുന്ന മികച്ച പോരാളിയായിരുന്നല്ലോ.

മതങ്ങള്‍ പകുത്തെടുത്ത മണ്ണിനു കിട്ടാവുന്നതില്‍ മികച്ച ലേബല്‍- 'secular' -ഹാ കൊള്ളാം.ഇന്ത്യന്‍ മതേതരത്വം - ശുദ്ധ ഗിമ്മിക്ക്; ഏതു നിമിഷവും തകര്‍ക്കപ്പെടാവുന്ന ഒന്ന്. മനുഷ്യന്‍റെ, നാടിന്‍റെ നന്മയെ മുന്‍നിര്‍ത്തി - നാടിന്‍റെ ഭരണത്തില്‍ മതങ്ങളെ ഇടപെടിയിക്കാത്ത, രാഷ്ട്രീയ-കലാ- സാഹിത്യ-ശാസ്ത്ര-സാംസ്കാരിക ഇടപാടുകളില്‍ ഒരുതരത്തിലും മതങ്ങളുമായി സന്ധി ചെയ്യാത്ത മതേതര ചുറ്റുപാടല്ലേ നമുക്ക് ഉണ്ടാവേണ്ടത്? അതോ, ഭരണത്തിന്‍റെ, ആവിഷ്ക്കാരത്തിന്റെ തുടങ്ങി സമസ്ത മേഖലകളിലും ഓരോ നീക്കത്തിനും മതങ്ങളുടെ അനുവാദത്തിനു കാത്തു നില്‍ക്കുന്ന ഇന്ത്യന്‍ മതേതര മോഡലോ?
സമാന്തര രേഖകളില്‍ സഞ്ചരിക്കാന്‍ കൂട്ടാക്കാത്ത രണ്ടു ധാരകള്‍- മത ജീവിതവും, മതേതര ജീവിതവും. മതേതരത്വം ഒരു കലഹിക്കലാണ്. മതത്തിന്‍റെ, മത ജീവിതത്തിന്‍റെ എല്ലാ തരത്തിലുമുള്ള ആവിഷ്ക്കാരങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭ്യമാകുമ്പോള്‍, മതേതര ജീവികള്‍ക്ക് അവരോടു സര്‍ഗ്ഗാത്മകമായി കലഹിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ലഭ്യമാകേണ്ടതുണ്ട്. (സിനിമയില്‍ മത തീവ്രവാദത്തോട് സംവിധായകന്‍ സര്‍ഗ്ഗാത്മകമായി കലഹിക്കുന്നുണ്ട്, സംവദിക്കുന്നുണ്ട് എന്ന് എന്‍റെ പക്ഷം) മറിച്ച്, എല്ലാ വിമര്‍ശനങ്ങള്‍ക്കും സംവാദത്തിനും അതീതമായി മതങ്ങളെ, മതജീവിതത്തെ പ്രതിഷ്ട്ടിക്കുന്ന ഇന്ത്യന്‍ മതേതര മോഡല്‍ ചോദ്യം ചെയ്യപെടെണ്ടാതുണ്ട് .മതത്തിന്‍റെ , സംസ്കാരത്തിന്‍റെ സകല ഭാരവും സ്വയം ചുമലിലേറ്റി സംഹാര നൃത്തം ചവിട്ടുന്ന ആര്‍.എസ്.എസ്. , സോളിടാരിട്ടി, ജമാത് ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള ഒട്ടനവധി തീവ്ര/മിത വര്‍ഗീയ ശക്തികളോട് ഈ മണ്ണ് , ഇവിടുത്തെ സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം രാജിയാവുക എന്നതാണ് ഇവിടുത്തെ മതേതരത്വം. ഏറ്റവുമൊടുവില്‍ ദാ കമല്‍ ഹസ്സന്‍ ഇന്ത്യന്‍ മതെതരത്വതോട് വിധേയ പൂര്‍വ്വം പുഞ്ചിരിക്കുന്നു..'amicable settlement' - മുസ്ലിം സംഘടനകളുമായി ചര്‍ച്ച...കൊള്ളാം..
അതെ, കമല്‍ ഹസ്സന്‍, താങ്കള്‍ ഒരു പെരുത്ത കള്ളനാണ്...മത ജീവിതവും രാഷ്ട്രീയ ജീവിതവും രണ്ടാണെന്ന് വിശ്വസിക്കുന്ന ഇവിടുത്തെ കുറച്ചു പാവം മതേതര വാദികളെ , അവര്‍ക്കുള്ള ഇടം സൃഷ്ട്ടിക്കാം എന്ന് പറഞ്ഞു പറ്റിച്ച പെരുത്ത കള്ളന്‍...ഒടുവില്‍ ദാ താങ്കളും അവരോടു പറയുന്നു- ഹേ മതേതര വാദികളെ ഇന്ത്യ വിട്ടുകൊല്ക എന്ന്...ഈ മണ്ണ് മതങ്ങള്‍ക്ക് സ്വന്തമെന്നു..ഹാ കഷ്ട്ടം...